- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റിലയന്‍സ് റീട്ടെയ്ല്‍ എഫ്എംസിജി ബിസിനസിലേക്ക് പ്രവേശിക്കുമ്പോള്‍
റിലയന്‍സ് റീട്ടെയിലിന്റെ ഈ മേഖലയിലേക്കുള്ള കടന്നുവരവ് കമ്പോളത്തില്‍ വന്‍ മല്‍സരമാവും സൃഷ്ടിക്കുകയെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

'ഈ വര്‍ഷം തങ്ങള്‍ ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്‌സ് ബിസിനസ്സ് ആരംഭിക്കുമെന്ന് പ്രഖ്യാപിക്കുന്നതില്‍ താന്‍ ആവേശഭരിതയാണ്. ഓരോ ഇന്ത്യക്കാരന്റെയും ദൈനംദിന ആവശ്യങ്ങള്‍ പരിഹരിക്കുന്ന ഉയര്‍ന്ന നിലവാരമുള്ളതും താങ്ങാനാവുന്ന വിലയിലുള്ളതുമായ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുക എന്നതാണ് ഈ ബിസിനസ്സിന്റെ ലക്ഷ്യം'-ഇഷ അംബാനി പറഞ്ഞു. ഇതുകൂടാതെ, ഇന്ത്യയിലുടനീളമുള്ള ഗോത്രവര്‍ഗക്കാരും മറ്റ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളും ഉല്‍പാദിപ്പിക്കുന്ന ഗുണനിലവാരമുള്ള സാധനങ്ങള്‍ ഉടന്‍ വിപണനം ചെയ്യാന്‍ കമ്പനി ആരംഭിക്കുമെന്നും അവര്‍ അറിയിച്ചു.
കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 2,500 സ്‌റ്റോറുകളാണ് റിലയന്‍സ് റീറ്റെയ്ല്‍ ആരംഭിച്ചത്. ഇതോടെ ആകെ സ്‌റ്റോറുകളുടെ എണ്ണം 15,000 കടന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 7,500 നഗരങ്ങളിലും 300,000 ഗ്രാമങ്ങളിലും സേവനം നല്‍കാനാണ് റിലയന്‍സ് റീട്ടെയില്‍ ലക്ഷ്യമിടുന്നത്.
ജിയോമാര്‍ട്ട്, റിലയന്‍സ് ഡിജിറ്റല്‍.ഇന്‍ എന്നീ പ്ലാറ്റ്‌ഫോമുകള്‍ വഴി 93 ശതമാനം ഓര്‍ഡറുകളും ആറുമണിക്കൂറിനുള്ളില്‍ വിതരണം ചെയ്യാന്‍ സാധിക്കുന്നുണ്ടെന്നും റിലയന്‍സ് റീട്ടെയ്‌ലിന്റെ മുഴുവന്‍ ഉല്‍പ്പന്നങ്ങളും ജിയോമാര്‍ട്ട് വഴി ചെറുകിട കച്ചവടക്കാര്‍ക്ക് ലഭ്യമാകുന്നുണ്ടെന്നും ഇഷാ അംബാനി അറിയിച്ചു. നിലവില്‍ 260 നഗരങ്ങളില്‍ ജിയോ മാര്‍ട്ട് സേവനങ്ങള്‍ ലഭ്യമാണ്. 2 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് വിറ്റുവരവ് റിലയന്‍സ് റീറ്റെയ്ല്‍ നേടിയതായും ഏഷ്യയിലെ ടോപ് 10 റീട്ടെയില്‍ സ്ഥാപനങ്ങളില്‍ ഒന്നായി റിലയന്‍സ് മാറിയിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















