ബല്‍ക്കീസ് ബാനു കൂട്ടബലാല്‍സംഗ കേസ്: ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവരെ വിട്ടയച്ചത് അനീതിയാണെന്ന് എസ്ഡിപിഐ

ന്യൂഡല്‍ഹി: 2002ലെ ഗുജറാത്തില്‍ അരങ്ങേറിയ വംശഹത്യക്കിടെ ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കും അവരുടെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പതിനൊന്ന് പ്രതികളെയും വിട്ടയച്ച ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി ഞെട്ടിപ്പിക്കുന്നതും തികഞ്ഞ അനീതിയുമാണെന്ന് എസ്ഡിപിഐ. ഗുജറാത്ത് സര്‍ക്കാര്‍ പ്രത്യേക ഇളവ് നല്‍കിയതോടെയാണ് ബലാല്‍സംഗ കേസുകളിലെ കുറ്റവാളികള്‍ ഗോധ്ര ജയിലില്‍ നിന്ന് പുറത്തിറങ്ങിയതെന്നും എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഇല്യാസ് തുംബെ പറഞ്ഞു.
2002 മാര്‍ച്ച് 3 നാണ് മാരകായുധങ്ങളുമായി 20-30 പേരടങ്ങുന്ന ഹിന്ദുത്വര്‍ ബില്‍ക്കിസ് ബാനുവിനേയും അവരുടെ പിഞ്ചുകുഞ്ഞും മകളെയും മറ്റ് 15 കുടുംബാംഗങ്ങളെയും ആക്രമിച്ചത്. ബല്‍ക്കീസ് ബാനുവിന്റെ കുടുംബത്തിലെ ഏഴ് പേര്‍ കൊല്ലപ്പെടുകയും ആറ് മാസം ഗര്‍ഭിണിയായിരുന്ന ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗത്തിന് ഇരയാവുകയും ചെയ്തു. അഹമ്മദാബാദില്‍ വിചാരണ ആരംഭിച്ചെങ്കിലും പിന്നീട് സാക്ഷികളിലും തെളിവുകളിലും കൃത്രിമം നടന്നുവെന്ന സംശയത്തെത്തുടര്‍ന്ന് കേസ് മുംബൈയിലേക്ക് മാറ്റുകയായിരുന്നു. 2008ല്‍ സിബിഐ കോടതി പതിനൊന്ന് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിക്കുകയും 2018ല്‍ ബോംബെ ഹൈക്കോടതി ശിക്ഷ ശരിവെക്കുകയും ചെയ്തു. എന്നാല്‍, പ്രതികളിലൊരാളുടെ ഹരജിയില്‍ പ്രതികരിച്ച ഗുജറാത്ത് സര്‍ക്കാര്‍ ഇപ്പോള്‍ ശിക്ഷ കുറയ്ക്കുകയും പതിനൊന്ന് ജീവപര്യന്തം തടവുകാരെ വിട്ടയക്കുകയും ചെയ്തു.
ബലാത്സംഗം ചെയ്തവരും കൊലപ്പെടുത്തിയവരും ജയിലില്‍ നിന്ന് പുറത്തിറങ്ങി സ്വതന്ത്രരാക്കിയ ഗുജറാത്ത് സര്‍ക്കാരിന്റെ ഈ നടപടി മുഴുവന്‍ സ്ത്രീകള്‍ക്കും നാണക്കേടാണെന്നും സമൂഹത്തോടുള്ള അങ്ങേയറ്റത്തെ അനീതിയാണെന്നും ഇല്യാസ് തുംബെ പറഞ്ഞു. ഗുജറാത്ത് സര്‍ക്കാരിന്റെ ഈ നീക്കം സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ ഇത്തരം നടപടികള്‍ കാരണമാക്കുമെന്നും എസ്ഡിപിഐ മുന്നറിയിപ്പ് നല്‍കി.
RELATED STORIES
ഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്‍മോചിതനായി
29 Sep 2023 3:07 PM GMTഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്കു...
27 Sep 2023 11:10 AM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്‍ദ്ദിച്ച് മുതുകില്‍ 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്‍പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMT