Sub Lead

ഇന്ത്യ നേരിടുന്ന പ്രശ്‌നം ജനസംഖ്യാ വര്‍ധനയല്ല; മോഹന്‍ ഭാഗവതിന് മറുപടിയുമായി ഉവൈസി

2014ല്‍ ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നശേഷം എത്ര യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയെന്നും അദ്ദേഹം ചോദിച്ചു.

ഇന്ത്യ നേരിടുന്ന പ്രശ്‌നം ജനസംഖ്യാ വര്‍ധനയല്ല; മോഹന്‍ ഭാഗവതിന് മറുപടിയുമായി ഉവൈസി
X

നൈസാമാബാദ്: ജനസംഖ്യ നിയന്ത്രിക്കുന്നതിന് നിയമ നിര്‍മാണം വേണമെന്ന ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിന്റെ പരാമര്‍ശത്തിന് മറുപടിയുമായി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി. ജനസംഖ്യാ വര്‍ധനയല്ല തൊഴിലില്ലായ്മയാണ് ഇന്ത്യ നേരിടുന്ന യഥാര്‍ഥ പ്രശ്‌നം.

നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു. എനിക്കും രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ട്. നിരവധി ബിജെപി നേതാക്കളുടെ കാര്യവും അങ്ങനെ തന്നെ. മുസ്‌ലിം വിഭാഗത്തിനിടയില്‍ ജനസംഖ്യാ നിയന്ത്രണമില്ലെന്ന് ആര്‍എസ്എസ് എക്കാലത്തും പറയുന്നതാണ്. 2014ല്‍ ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നശേഷം എത്ര യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയെന്നും അദ്ദേഹം ചോദിച്ചു.

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ പരാജയപ്പെട്ടു. തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍മൂലം 2018 ല്‍ രാജ്യത്ത് ഓരോ ദിവസവും 36 യുവാക്കള്‍ വീതമാണ് ആത്മഹത്യ ചെയ്തത്. ആര്‍ക്കും തൊഴില്‍ നല്‍കാന്‍ സര്‍ക്കാരിന് കഴിയാത്ത സാഹചര്യത്തിലാണ് ആര്‍എസ്എസ് രണ്ട് കുട്ടികള്‍ മാത്രം മതിയെന്ന ആവശ്യം ഉയര്‍ത്തുന്നതെന്നും തെലങ്കാനയിലെ നൈസാമാബാദില്‍ നടന്ന യോഗത്തില്‍ അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it