Sub Lead

വിശ്വാസ വോട്ടെടുപ്പ് നേരിടാന്‍ തയാര്‍; മധ്യ പ്രദേശില്‍ ബിജെപിയെ വെല്ലുവിളിച്ച് കമല്‍നാഥ്

കഴിഞ്ഞ അഞ്ച് മാസത്തിനിടയില്‍ നാല് തവണ തന്റെ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചിട്ടുണ്ടെന്നു ബിജെപിയുടെ വെല്ലുവിളിയേറ്റെടുത്ത് കമല്‍നാഥ് പറഞ്ഞു. അധികാരമേറ്റെടുത്ത നാള്‍ മുതല്‍ തന്റെ സര്‍ക്കാരിനെ തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്നും കമല്‍നാഥ് ആരോപിച്ചു.

വിശ്വാസ വോട്ടെടുപ്പ് നേരിടാന്‍ തയാര്‍;  മധ്യ പ്രദേശില്‍ ബിജെപിയെ വെല്ലുവിളിച്ച് കമല്‍നാഥ്
X

ഭോപാല്‍: നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നേരിടാന്‍ തയ്യാറാണെന്നു മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപെട്ടെന്ന ബിജെപി അവകാശവാദത്തിനു പിന്നാലെയാണ് വെല്ലുവിളി സ്വീകരിച്ച് കമല്‍നാഥ് മുന്നോട്ട് വന്നത്.

കഴിഞ്ഞ അഞ്ച് മാസത്തിനിടയില്‍ നാല് തവണ തന്റെ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചിട്ടുണ്ടെന്നു ബിജെപിയുടെ വെല്ലുവിളിയേറ്റെടുത്ത് കമല്‍നാഥ് പറഞ്ഞു. അധികാരമേറ്റെടുത്ത നാള്‍ മുതല്‍ തന്റെ സര്‍ക്കാരിനെ തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്നും കമല്‍നാഥ് ആരോപിച്ചു.ബിജെപിയുടെ പരാജയം മറയ്ക്കാനാണ് ഇത്തരം നീക്കങ്ങളെന്നും കമല്‍നാഥ് പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരേ നിര്‍ണായക നീക്കവുമായി ബിജെപി രംഗത്തെത്തിയിരുന്നു. കമല്‍നാഥ് സര്‍ക്കാരിനു ഭൂരിപക്ഷമില്ലെന്നു കാണിച്ച് പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിനു കത്തയച്ചിരുന്നു. കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുമെന്നും ബിജെപി അവകാശവാദം ഉന്നയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവചനങ്ങള്‍ അനുകൂലമായതോടെയാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമം ബിജെപി തുടങ്ങിയത്. കമല്‍നാഥ് സര്‍ക്കാര്‍ താനെ നിലംപതിക്കുമെന്നും കുതിരക്കച്ചവടത്തില്‍ വിശ്വസിക്കുന്നില്ലെന്നും പ്രതിപക്ഷനേതാവ് ഗോപാല്‍ ഭാര്‍ഗവ പറഞ്ഞു.

Next Story

RELATED STORIES

Share it