Sub Lead

കഴിഞ്ഞ 20 വർഷത്തിനിടെ രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ അഞ്ച് മടങ്ങ് വർദ്ധിച്ചു

ഇന്ത്യയിലെ സ്ത്രീപുരുഷ അനുപാതം 2001 ൽ 927 ആയിരുന്നു. 2011 ൽ ഇത് 919 ആയി. രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഇത് കുത്തനെ ഇടിയുകയാണ്.

കഴിഞ്ഞ 20 വർഷത്തിനിടെ രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ അഞ്ച് മടങ്ങ് വർദ്ധിച്ചു
X

ന്യുഡൽഹി: കഴിഞ്ഞ 20 വർഷത്തിനിടെ രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ അഞ്ച് മടങ്ങ് വർദ്ധിച്ചതായി കണക്കുകള്‍. ബാലാവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അലയൻസ് ഓഫ് ചൈൽഡ് റൈറ്റ്സ് ജോയിനിംഗ് ഫോഴ്‌സസ് ഫോർ ചിൽഡ്രൻ പുറത്തുവിട്ടതാണ് റിപോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ദേശീയ കുറ്റകൃത്യ കണക്കുകളെ ഉദ്ധരിക്കുന്ന റിപ്പോർട്ടിൽ 1994 മുതൽ 2016 വരെയുള്ള കാലത്തിനിടെ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ അഞ്ച് മടങ്ങ് വർദ്ധിച്ചെന്നാണ് കണ്ടെത്തല്‍. ഇന്ത്യയിലെ സ്ത്രീപുരുഷ അനുപാതം 2001 ൽ 927 ആയിരുന്നു. 2011 ൽ ഇത് 919 ആയി. രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഇത് കുത്തനെ ഇടിയുകയാണ്.

ലിംഗാനുപാതം കുറയുക, പെൺകുട്ടികൾ ബലാത്സംഗത്തിന് ഇരയാകുന്ന സംഭവങ്ങളുടെ വർദ്ധനവ് എന്നിവ പെൺകുട്ടികളുടെ ജീവിതം അപകടത്തിലാണെന്ന സൂചനയാണ്. എല്ലാ സംസ്ഥാനങ്ങളിലും, പെൺകുട്ടികൾക്ക് അവരുടെ സ്വാതന്ത്ര്യങ്ങൾ വിട്ടുവീഴ്ച ചെയ്യേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. അവരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഗുരുതരമായി വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്നെന്നും ഇത് ആൺകുട്ടികളെ ബാധിക്കില്ലെന്നും റിപോർട്ട് പറയുന്നു.

അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണത്തിൽ ചരിത്രത്തിലാദ്യമായി ഇന്ത്യ ലോക ശരാശരിയിൽ എത്തിയെന്നും റിപോർട്ട് വ്യക്തമാക്കുന്നു. ആയിരം കുട്ടികളിൽ 39 പേരാണ് മരിച്ചത്. എന്നാൽ ശിശു മരണ നിരക്കിൽ ഇന്ത്യ ഭേദപ്പെട്ട മുന്നേറ്റം നേടിയിട്ടുണ്ട്. 1992 ൽ 79 ആയിരുന്ന ശരാശരി, 2015-16 ൽ 41 ലേക്ക് എത്തിയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു

Next Story

RELATED STORIES

Share it