രഞ്ജി ട്രോഫി; പേസര്‍മാര്‍ കളംവാണു; കേരളത്തിന് ലീഡ്

വയനാട്: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ രണ്ടാംദിനം കേരളത്തിന് 23 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. കൃഷണഗിരി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരത്തില്‍ 97ന് നാല് എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഗുജറാത്തിനെ കേരളാ പേസര്‍മാര്‍ എറിഞ്ഞിട്ടു. കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് 185 റണ്‍സിന് അവസാനിച്ചിരുന്നു. 185 റണ്‍സ് പിന്തുടര്‍ന്ന ഗുജറാത്തിനെ കേരളാ പേസര്‍മാര്‍ 162ല്‍ ഒതുക്കി. സന്ദീപ് വാര്യര്‍ നാലും ബേസില്‍ തമ്പി, നിധീഷ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റും കേരളത്തിന് വേണ്ടി സ്വന്തമാക്കി.
ഗുജറാത്തിന് വേണ്ടി ക്യാപ്റ്റന്‍ പാര്‍ത്ഥിവ് പട്ടേല്‍ 43ഉം കലേറിയ 36ഉം റണ്‍സെടുത്തു.റുജുല്‍ ബട്ടും ധ്രുവ് റവലുമാണ് ഇന്ന് ഗുജറാത്തിനായി ബാറ്റിങ് പുനരാരംഭിച്ചത്. 17ഉം 14ഉം റണ്‍സെടുത്ത ഇരുവരുടെയും വിക്കറ്റ് സന്ദീപ് വാര്യരും ബേസില്‍ തമ്പിയും യഥാക്രമം സ്വന്തമാക്കി.കൃഷ്ണഗിരി പിച്ച് പേസര്‍മാര്‍ക്ക് അനുകൂലമാണ്. ആദ്യദിനം ഇരു ടീമുകളുടെയും പേസര്‍മാര്‍ 13 വിക്കറ്റുകള്‍ ആണ് നേടിയത്. കേരളാ താരം സഞ്ജു സാംസണിന് പരിക്കേറ്റത് ടീമിനെ അലട്ടുന്നുണ്ട്. കഴിഞ്ഞദിവസം കൈവിരലിനാണ് സഞ്ജുവിന് പരിക്കേറ്റത്. രണ്ടാഴ്ചത്തെ വിശ്രമമാണ് സഞ്ജുവിന് ആവശ്യം. ഈ മല്‍സരം ജയിച്ചാല്‍ കേരളത്തിന് സെമിയില്‍ പ്രവേശിക്കാം.
RELATED STORIES
മഹാരാഷ്ട്രയില് പള്ളിയില് കയറി ഇമാമിനെ ആക്രമിച്ച് താടിവടിച്ചു
28 March 2023 9:13 AM GMTപിഎസ് സി നിയമന ശുപാര്ശ ഇനി ഡിജിലോക്കറില്; പരിഷ്കാരം ജൂണ്...
28 March 2023 8:14 AM GMTമാനനഷ്ടക്കേസ്: ഉദ്ദവ് താക്കറെയ്ക്കും സഞ്ജയ് റാവത്തിനും നോട്ടീസ്
28 March 2023 8:00 AM GMTപഞ്ചാബി ദമ്പതികള് ഫിലിപ്പീന്സില് വെടിയേറ്റ് മരിച്ചു
28 March 2023 7:54 AM GMTഗ്യാന്വാപി മസ്ജിദ് പരാമര്ശം: ഉവൈസിക്കും അഖിലേഷ് യാദവിനും വാരാണസി...
28 March 2023 7:39 AM GMTലോക്സഭയില് അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്...
27 March 2023 1:01 PM GMT