Sub Lead

'ഇന്ത്യയെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ഐഎംഎ പ്രസിഡന്റ് ഗൂഢാലോചന നടത്തുന്നു': ഗുരുതര ആരോപണവുമായി രാംദേവിന്റെ സഹായി

ആളുകളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ജോണ്‍റോസ് ജയലാലിന് പങ്കുണ്ടെന്ന് തുടര്‍ച്ചയായ ട്വീറ്റുകളില്‍ ബാല്‍കൃഷ്ണന്‍ ആരോപിച്ചു. തന്റെ ആരോപണങ്ങളെ പിന്തുണയ്ക്കുന്നതിന് ബാലകൃഷ്ണന്‍ ചില വാര്‍ത്താ ക്ലിപ്പിംഗുകളും ട്വീറ്റ് ചെയ്തു.

ഇന്ത്യയെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ഐഎംഎ പ്രസിഡന്റ് ഗൂഢാലോചന നടത്തുന്നു: ഗുരുതര ആരോപണവുമായി രാംദേവിന്റെ സഹായി
X

ഡെറാഡൂണ്‍: അലോപ്പതി ഒരു മണ്ടന്‍ ശാസ്ത്രമാണെന്നും കൊവിഡ് 19 വാക്‌സിന്‍ രണ്ട് ഡോസ് കഴിച്ചിട്ടും പതിനായിരത്തിലധികം ഡോക്ടര്‍മാര്‍ മരിച്ചെന്നുമുള്ള യോഗ ഗുരു ബാബ രാംദേവിന്റെ പരാമര്‍ശത്തെചൊല്ലി വിവാദം കൊഴുക്കുന്നതിനിടെ ഗൂഢാലോചനാ സിദ്ധാന്തവുമായി അദ്ദേഹത്തിന്റെ സഹായി ആചാര്യ ബാലകൃഷ്ണന്‍.

''രാജ്യത്തെ മുഴുവന്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് യോഗയേയും ആയര്‍വേദത്തേയും യോഗി ഋഷി രാംദേവിനേയും അപകീര്‍ത്തിപ്പെടുത്തുന്നത്. രാജ്യവാസികളേ, ആഴത്തിലുള്ള ഉറക്കത്തില്‍ നിന്ന് ഇപ്പോള്‍ ഉണരുക, അല്ലെങ്കില്‍ വരും തലമുറകള്‍ നിങ്ങളോട് ക്ഷമിക്കില്ല'' എന്നാണ് ബാലകൃഷ്ണന്‍ ട്വീറ്റ്.

ആളുകളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ജോണ്‍റോസ് ജയലാലിന് പങ്കുണ്ടെന്ന് തുടര്‍ച്ചയായ ട്വീറ്റുകളില്‍ ബാല്‍കൃഷ്ണന്‍ ആരോപിച്ചു. തന്റെ ആരോപണങ്ങളെ ശരിവയ്ക്കുന്നതിന് ബാലകൃഷ്ണന്‍ ചില വാര്‍ത്താ ക്ലിപ്പിംഗുകളും ട്വീറ്റ് ചെയ്തു.

എന്നാല്‍ ആരോപണം അസ്വീകാര്യമാണെന്നും ജീവന്‍ രക്ഷാ മരുന്നിനെക്കുറിച്ചുള്ള അനാവശ്യവും തെളിവില്ലാത്തതുമായ അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനുപകരം രാംദേവും അദ്ദേഹത്തിന്റെ സഹായികളും കുപ്രചാരണം നടത്തുകയാണെന്നും ട്വീറ്റിനോട് മെഡിക്കല്‍ ഡോക്ടര്‍മാര്‍ പ്രതികരിച്ചു. ജനങ്ങള്‍ക്കിയില്‍ ആശയക്കുഴപ്പവും ഭിന്നിപ്പും സൃഷ്ടിക്കാനല്ലാതെ ഇതുകൊണ്ട് മറ്റൊന്നിനുമാവില്ല. ആളുകള്‍ ആളുകള്‍ ആശയക്കുഴപ്പത്തിലാകുകയും കഷ്ടപ്പെടുകയും ചെയ്യും.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ സെന്‍ട്രല്‍ വര്‍ക്കിംഗ് കമ്മിറ്റി അംഗം ഡോ. ഡി ഡി ചൗധരി പറഞ്ഞു.

Next Story

RELATED STORIES

Share it