Sub Lead

രാമക്ഷേത്ര പ്രതിഷ്ഠാ ദിനം; കേന്ദ്ര ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചത് മതേതര തത്വങ്ങള്‍ക്ക് ഭീഷണി: സിപിഎം

രാമക്ഷേത്ര പ്രതിഷ്ഠാ ദിനം; കേന്ദ്ര ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചത് മതേതര തത്വങ്ങള്‍ക്ക് ഭീഷണി: സിപിഎം
X

ന്യൂഡല്‍ഹി: അയോധ്യയില്‍ ബാബരി മസ്ജിദ് പൊളിച്ചിടത്ത് നിര്‍മിച്ച രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉച്ചവരെഅവധി പ്രഖ്യാപിച്ച തീരുമാനം പിന്‍വലിക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. മതകാര്യങ്ങളെ സര്‍ക്കാര്‍ രാഷ്ട്രീയവല്‍ക്കരിക്കുകയും ഇതിനായി സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗിക്കുകയും ചെയ്യുകയാണ്. സര്‍ക്കാര്‍ നടപടി മതേതര തത്വങ്ങള്‍ക്ക് ഭീഷണിയാണ്. ജീവനക്കാര്‍ക്ക് അര്‍ധദിവസ അവധി പ്രഖ്യാപിച്ച കേന്ദ്ര തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ ഓഫിസുകള്‍ക്കും ജീവനക്കാര്‍ക്കും സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2.30 വരെയാണ് അവധി പ്രഖ്യാപിച്ചത്. അയോധ്യയില്‍ രാംലല്ല പ്രാണപ്രതിഷ്ഠാന്‍ ആഘോഷം നടക്കുന്ന വേളയില്‍ ജീവനക്കാര്‍ക്ക് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എല്ലാ കേന്ദ്രസര്‍ക്കാര്‍ കാര്യാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച്ച പകല്‍ 2.30 വരെ അവധി അനുവദിക്കുകയാണെന്നാണ് ഉത്തരവില്‍ പറയുന്നത്.

Next Story

RELATED STORIES

Share it