Sub Lead

രാജ്യസഭാ തിരഞ്ഞെടുപ്പ്: കര്‍ണാടകയില്‍ നാലില്‍ മൂന്ന് സീറ്റിലും കോണ്‍ഗ്രസിന് ജയം

രാജ്യസഭാ തിരഞ്ഞെടുപ്പ്: കര്‍ണാടകയില്‍ നാലില്‍ മൂന്ന് സീറ്റിലും കോണ്‍ഗ്രസിന് ജയം
X

ബെംഗളൂരു: കര്‍ണാടകയില്‍ ഒഴിവുള്ള നാലു രാജ്യസഭാ സീറ്റിലും കോണ്‍ഗ്രസിന് വിജയം. ബിജെപി ഒരു സീറ്റില്‍ ജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായ അജയ് മാക്കന്‍, ജി സി ചന്ദ്രശേഖര്‍, സയ്ദ് നസീര്‍ ഹുസയ്ന്‍ എന്നിവരും ബിജെപിയുടം നാരായണ കെ ഭണ്ഡാഗെയുമാണ് വിജയിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍ ക്രോസ് വോട്ടിങിലൂടെ അട്ടിമറി നടത്തി ബിജെപി സ്ഥാനാര്‍ഥികള്‍ ജയിച്ചപ്പോള്‍ കര്‍ണാടകയില്‍ ഒരു ബിജെപി എംഎല്‍എയുടെ വോട്ട് കോണ്‍ഗ്രസിന് ലഭിച്ചു. ബിജെപി എംഎല്‍എ സി ടി സോമശേഖറിന്റെ വോട്ടാണ് കോണ്‍ഗ്രസിന് ലഭിച്ചത്. മറ്റൊരു ബിജെപി എംഎല്‍എ ശിവറാം ഹെബ്ബാര്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നതും കനത്ത തിരിച്ചടിയായി. നിലപാടുകളുടെയും ജനാധിപത്യത്തിന്റെയും ധാര്‍മികതയുടെയും വിജയമാണിതെന്ന് കര്‍ണാടകയുടെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.

Next Story

RELATED STORIES

Share it