Sub Lead

രാജസ്ഥാന്‍: ആഭ്യന്തര- ധന വകുപ്പുകള്‍ മുഖ്യമന്ത്രിക്കുതന്നെ; മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ നിശ്ചയിച്ചു

15 മന്ത്രിമാരാണ് ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്തത്.

രാജസ്ഥാന്‍: ആഭ്യന്തര- ധന വകുപ്പുകള്‍ മുഖ്യമന്ത്രിക്കുതന്നെ; മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ നിശ്ചയിച്ചു
X

ജയ്പ്പുര്‍: വികസിപ്പിച്ച രാജസ്ഥാന്‍ മന്ത്രിസഭയിലെ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി അശോക് ഗഹ്‌ലോത് വിവിധ വകുപ്പുകളുടെ ചുമതല കൈമാറി. ധന ആഭ്യന്തര വകുപ്പുകള്‍ മുഖ്യമന്ത്രിതന്നെ കൈകാര്യംചെയ്യും. 15 മന്ത്രിമാരാണ് ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്തത്.

പഴയ മന്ത്രിസഭയില്‍നിന്നുള്ള പ്രതാപ് സിങ് ഖാചാരിയവാസിനാണ് ഭക്ഷ്യസിവില്‍സപ്ലൈസ് ചുമതല. ശാന്തി ധാരിവാളിന് പാര്‍ലമെന്ററി കാര്യം, ലാല്‍ചന്ദ് കതാരിക്ക് കാര്‍ഷികം, പ്രമോദ് ജെയിനിന് ഖനിപെട്രോളിയം വകുപ്പുകള്‍ നല്‍കി. വിദ്യാഭ്യാസം ബി ഡി കല്ലയ്ക്കും ആരോഗ്യം പര്‍സദിലാല്‍ മീണയ്ക്കും ലഭിച്ചു.

ഹേമറാം ചൗധരി (വനം), രാംലാല്‍ ജാട്ട് (റവന്യൂ), രമേഷ് മീണ (പഞ്ചായത്തിരാജ്, ഗ്രാമവികസനം), വിശ്വേന്ദ്രസിങ് (വിനോദസഞ്ചാരം, വ്യോമഗതാഗതം), ഗോവിന്ദ് റാം മേഘ്‌വാള്‍, (ദുരന്തകൈകാര്യവും ദുരിതാശ്വാസവും), ശകുന്തള റാവത്ത് (വ്യവസായം), മംമ്ത ഭൂപേഷ് വനിതാശിശു വികസനം, ഭജന്‍ലാല്‍ (പി.ഡബ്ല്യു.ഡി.) ടിക്കാറാം ജൂലി (സാമൂഹികനീതി, ശാക്തീകരണം) എന്നിവയാണ് ലഭിച്ചത്.

Next Story

RELATED STORIES

Share it