Sub Lead

സഹോദരിയെ പിതാവ് ബലാല്‍സംഗം ചെയ്തു; സഹോദരന്‍ കനാലില്‍ ചാടി ജീവനൊടുക്കി

സഹോദരിയെ പിതാവ് ബലാല്‍സംഗം ചെയ്തു; സഹോദരന്‍ കനാലില്‍ ചാടി ജീവനൊടുക്കി
X

ജയ്പൂര്‍: രാജസ്ഥാനിലെ ജലോര്‍ ജില്ലയില്‍ പ്രായപൂര്‍ത്തിയാവാത്ത മകളെ പിതാവ് ബലാല്‍സംഗം ചെയ്തതായി പരാതി. സംഭവമറിഞ്ഞ പെണ്‍കുട്ടിയുടെ സഹോദരന്‍ കനാലില്‍ ചാടി ജീവനൊടുക്കി. പെണ്‍കുട്ടി തന്റെ അമ്മായിക്ക് അയച്ച 32 മിനിറ്റ് ദൈര്‍ഘ്യമുള്ള ഓഡിയോ ക്ലിപ്പിലൂടെയാണ് പീഡനവിവരം പുറത്താവുന്നത്. ഈ ശബ്ദ സന്ദേശം കേട്ടപ്പോഴാണ് പെണ്‍കുട്ടിയുടെ സഹോദരനും വിവരമറിയുന്നത്. ഇതിന്റെ മനോവിഷമത്തില്‍ സാഞ്ചോര്‍ മേഖലയിലെ നര്‍മദ കനാലില്‍ ചാടി സഹോദരന്‍ ജീവനൊടുക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

പീഡനത്തിന്റെ മുഴുവന്‍ വിവരങ്ങളും അടങ്ങിയ ഓഡിയോ ക്ലിപ്പ് ശനിയാഴ്ച പുറത്തുവന്നതോടെ പോലിസ് അന്വേഷണം ആരംഭിച്ചു. പോലിസ് സംഘം എത്തുന്നതിനു മുമ്പ് പെണ്‍കുട്ടിയുടെ പിതാവ് ഒളിവില്‍ പോയി. ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മൊബൈല്‍ ഫോണ്‍ വാങ്ങിത്തരാമെന്ന വ്യാജേന പെണ്‍കുട്ടിയെ കാറില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ് അമ്മായിക്ക് അയച്ച ശബ്ദസന്ദേശത്തില്‍ പെണ്‍കുട്ടി വെളിപ്പെടുത്തുന്നത്. എന്നാല്‍, സംഭവം എപ്പോഴാണ് നടന്നതെന്ന് സംഭാഷണത്തില്‍നിന്ന് വ്യക്തമല്ല.

അന്നേ ദിവസം തന്റെ സഹോദരനെ കൂട്ടിക്കൊണ്ടുപോവാന്‍ അമ്മ അച്ഛനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം സമ്മതിച്ചില്ലെന്നും പെണ്‍കുട്ടി ക്ലിപ്പില്‍ പറയുന്നുണ്ട്. ഉറങ്ങുമ്പോള്‍ അച്ഛന്‍ നേരത്തെ ലൈംഗികമായി ഉപദ്രവിച്ചിരുന്നതായും പെണ്‍കുട്ടി അമ്മായിയോട് വെളിപ്പെടുത്തുന്നുണ്ട്. വീട്ടില്‍നിന്ന് ഒറ്റയ്ക്ക് പുറത്തുപോവാനോ കുടുംബത്തിലെ ആരോടും സംസാരിക്കാനോ അച്ഛന്‍ അനുവദിച്ചിരുന്നില്ല. ഈ പെരുമാറ്റത്തെച്ചൊല്ലി അച്ഛനോട് ആക്രോശിച്ചപ്പോള്‍ അമ്മ തന്നെ ശകാരിച്ചതായും പെണ്‍കുട്ടി അമ്മായിയോട് പറയുന്നുണ്ട്.

Next Story

RELATED STORIES

Share it