തിരുവനന്തപുരത്ത് തോരാമഴ; പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു
![തിരുവനന്തപുരത്ത് തോരാമഴ; പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു തിരുവനന്തപുരത്ത് തോരാമഴ; പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു](https://www.thejasnews.com/h-upload/2024/05/19/219884-images.webp)
തിരുവനന്തപുരം: തോരാമഴയില്‍ തിരുവനന്തപുരം നഗരത്തിലെ മിക്ക പ്രദേശങ്ങളിലും വെള്ളക്കെട്ട്. മുക്കോലയ്ക്കലില്‍ വീടുകളിലും കടകളിലും വെള്ളം കയറി. അട്ടക്കുളങ്ങര കിളിപ്പാലം റോഡിലും ചാലയിലും വലിയരീതിയിലുള്ള വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. സ്മാര്‍ട്ട് സിറ്റി റോഡ് പണി പൂര്‍ത്തിയാകാത്തതാണ് പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാകാന്‍ കാരണം. വെള്ളത്തിനടിയില്‍ കോണ്‍ക്രീറ്റ് കമ്പികളടക്കം കിടപ്പുണ്ട്.
തോടുകളടക്കം കരകവിഞ്ഞ് ഒഴുകുകയാണ്. മഴക്കാലത്തിനു മുന്‍പുള്ള ശുചീകരണം പാളിയതും തിരിച്ചടിയായി. രാത്രി ഒന്നരയ്ക്ക് ശേഷം മഴ പെയ്തിട്ടില്ലെങ്കിലും വെള്ളക്കെട്ട് പലയിടത്തും ഇപ്പോഴും തുടരുകയാണ്.
വെള്ളക്കെട്ടുണ്ടായ പ്രദേശങ്ങളില്‍ നഗരസഭ അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്. ശക്തമായ മഴ കാരണം തിരുവനന്തപുരത്ത് മലയോര മേഖലയിലേക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തി. ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു. കഴക്കൂട്ടം, ഗൗരീശപട്ടം അടക്കമുള്ള താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങളും ദുരിതത്തിലാണ്.
RELATED STORIES
മെംബര്‍ഷിപ്പ് എടുക്കാത്തതിന് സ്കൂള്‍ അടിച്ചുതകര്‍ത്ത്...
26 July 2024 5:19 PM GMTആര്‍എസ്എസിനെ വെള്ളപൂശി മധ്യപ്രദേശ് ഹൈക്കോടതി
26 July 2024 5:17 PM GMTമുഹര്‍റം ഘോഷയാത്രയിലെ സംഘര്‍ഷം; യുപിയില്‍ 11 മുസ്ലിം വീടുകള്‍...
25 July 2024 3:27 PM GMTകലാപം വിതയ്ക്കുന്ന കാവഡ് യാത്ര
25 July 2024 12:33 PM GMTനേപ്പാളില്‍ ടേക്ക് ഓഫിനിടെ വിമാനം തകര്‍ന്ന് 18 മരണം
24 July 2024 1:03 PM GMTമൂന്നുമിനുട്ടില് വിവാഹ മോചിതരായി ദമ്പതികള്‍
23 July 2024 2:54 PM GMT