Sub Lead

യുപിയില്‍ മൂത്രപ്പുരയുടെ ടൈല്‍സിനു പാര്‍ട്ടി നിറം; വിവാദമായപ്പോള്‍ റെയില്‍വേ നീക്കം ചെയ്തു

യുപിയില്‍ മൂത്രപ്പുരയുടെ ടൈല്‍സിനു പാര്‍ട്ടി നിറം; വിവാദമായപ്പോള്‍ റെയില്‍വേ നീക്കം ചെയ്തു
X
ഗോരഖ്പൂര്‍: റെയില്‍വേ സ്റ്റേഷനിലെ മൂത്രപ്പുരയില്‍ പാകിയ ടൈല്‍സിനു പാര്‍ട്ടി പതാകയുടെ നിറം നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്ന് റെയില്‍വേ മന്ത്രാലയം നീക്കം ചെയ്തു. ഗോരഖ്പൂര്‍ റെയില്‍വേ സ്റ്റേഷനിലെ ആശുപത്രിയിലെ മൂത്രപ്പുരയിലാണ് സമാജ് വാദി പാര്‍ട്ടി പതാകയുടെ നിറങ്ങളുള്ള ടൈല്‍സ് പാകിയത്. ഇതിനെതിരേ സമാജ്വാദി പാര്‍ട്ടി (എസ്പി) പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തുകയും റെയില്‍വേ അഡീഷനല്‍ ജനറല്‍ മാനേജരെ കാണുകയും ചെയ്തതോടെയാണ് ടൈല്‍സ് മാറ്റാന്‍ നിര്‍ദേശം നല്‍കിയത്. ഭാവിയില്‍ ഇത്തരത്തില്‍ ആരുടേയും വികാരം വ്രണപ്പെടുത്തരുതെന്ന് സമാജ്വാദി പാര്‍ട്ടി പറഞ്ഞു.

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിമാരായ മുലായം സിങ് യാദവ്, അഖിലേഷ് യാദവ് എന്നിവരുടെ നേതൃത്വത്തിലുള്ള സമാജ് വാദി പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്ററിലൂടെ ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്. അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ ചെയ്തികളെ തുടര്‍ന്ന് ഗോരഖ്പൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ മൂത്രപ്പുരയില്‍ സമാജ് വാദി പാര്‍ട്ടിയുടെ നിറത്തിലുള്ള ടൈല്‍സുകള്‍ പാകുന്നത് ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്ന ലജ്ജാകരമായ സംഭവമാണെന്ന് സമാജ്വാദി പാര്‍ട്ടി ട്വീറ്റ് ചെയ്തു.

'ഒരു പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുടെ പതാകയുടെ നിറങ്ങളെ അപമാനിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്. ഇക്കാര്യം അന്വേഷിച്ച് ഉടന്‍ നടപടിയെടുക്കണം. നിറങ്ങള്‍ ഉടനടി മാറ്റണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. ''ഗോരഖ്പൂര്‍ റെയില്‍വേ ആശുപത്രിയിലെ ടോയ്ലറ്റിലെ ടൈലുകള്‍ പഴയതും സ്വച്ഛ് ഭാരത് അഭിയാന്റെ കീഴില്‍ സ്ഥാപിച്ചതുമാണ്. മികച്ച ശുചിത്വം ഉറപ്പാക്കുകയാണ് ഈ ടൈലുകള്‍ പ്രയോഗിക്കുന്നതിന്റെ ഉദ്ദേശ്യം. ഇതിന് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല. സ്വച്ഛ് ഭാരത് മിഷനില്‍ നമുക്ക് ഒരുമിച്ച് സഹകരിക്കാം എന്നായിരുന്നു നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേ അധികൃതരുടെ നിലപാട്.

തുടര്‍ന്ന് ഇന്ത്യന്‍ റെയില്‍വേ അധികൃതരുമായി ഇക്കാര്യം സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ സംസാരിക്കുകയും ഒരു സംഘം റെയില്‍വേ അഡീഷണല്‍ ജനറല്‍ മാനേജരെ സന്ദര്‍ശിച്ച് നിവേദനം നല്‍കുകയും ചെയ്തതോടെയാണ് റെയില്‍വേ തെറ്റ് തിരുത്തി മതിലുകളുടെ നിറം മാറ്റിയത്.

Railways changes toilet tiles in Gorakhpur after SP alleges similarity to party's colours




Next Story

RELATED STORIES

Share it