Big stories

രാഹുലിന്റെ സുരക്ഷ; മാവോവാദി ബന്ധമാരോപിച്ച് കോളജ് വിദ്യാര്‍ഥിനി കസ്റ്റഡിയില്‍ ?

കല്‍പറ്റ ഗവ. കോളജിലെ വിദ്യാര്‍ഥിനിയാണ് കസ്റ്റഡിയിലുള്ളതെന്നാണു വിവരം

രാഹുലിന്റെ സുരക്ഷ; മാവോവാദി ബന്ധമാരോപിച്ച് കോളജ് വിദ്യാര്‍ഥിനി കസ്റ്റഡിയില്‍ ?
X

കല്‍പറ്റ: എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ പര്യടനം നടത്തുന്നതിനിടെ, മാവോവാദി ബന്ധം ആരോപിച്ച് ബിരുദ വിദ്യാര്‍ഥിനിയെ പോലിസ് കസ്റ്റഡിയിലെടുത്തതായി സൂചന. കല്‍പറ്റ ഗവ. കോളജിലെ വിദ്യാര്‍ഥിനിയാണ് കസ്റ്റഡിയിലുള്ളതെന്നാണു വിവരം. എന്നാല്‍, ഇതുസംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും പോലിസ് പുറത്തുവിട്ടിട്ടില്ല. കല്‍പറ്റയിലെ ഒരു പ്രമുഖ വനിതാ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയായിരുന്ന വിദ്യാര്‍ഥിനി വ്യാഴാഴ്ച രാവിലെയാണ് പോലിസ് കസ്റ്റഡിയിലായത്. ദക്ഷിണേന്ത്യയില്‍ മാവോവാദി ഭീഷണി കൂടുതല്‍ നിലനില്‍ക്കുന്ന വയനാട്ടില്‍ രാഹുലിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയാണ് എന്‍എസ്ജി ഒരുക്കിയത്.




Next Story

RELATED STORIES

Share it