- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ഇത്രയും തരംതാഴ്ന്ന സര്‍ക്കാരിനെ എവിടെയും കണ്ടിട്ടില്ല'; മുസ്‌ലിംകള്‍ക്കെതിരായ ബിജെപി വിദ്വേഷ പരാമര്‍ശത്തില്‍ രഘുറാം രാജന്‍
മുസ്‌ലിം സ്ത്രീകള്‍ വോട്ട് ചെയ്യുന്നതിനായി വരി നില്‍ക്കുന്ന വീഡിയോക്കൊപ്പം 'രേഖകളെല്ലാം സുരക്ഷിതമായി സൂക്ഷിച്ചോളൂ. ദേശീയ ജനസംഖ്യ പട്ടികക്ക് ഉപകാരപ്പെടും'. എന്നായിരുന്നു ബിജെപി കര്‍ണാടക ഘടകത്തിന്റെ ട്വീറ്റ്.

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം സ്ത്രീകള്‍ വോട്ടു ചെയ്യാന്‍ വരിനില്‍ക്കുന്ന ദൃശ്യങ്ങള്‍ ഉപയോഗിച്ച് വിവാദ പ്രസ്താവന നടത്തിയ ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍.
മുസ്‌ലിം സ്ത്രീകള്‍ വോട്ട് ചെയ്യുന്നതിനായി വരി നില്‍ക്കുന്ന വീഡിയോക്കൊപ്പം 'രേഖകളെല്ലാം സുരക്ഷിതമായി സൂക്ഷിച്ചോളൂ. ദേശീയ ജനസംഖ്യ പട്ടികക്ക് ഉപകാരപ്പെടും'. എന്നായിരുന്നു ബിജെപി കര്‍ണാടക ഘടകത്തിന്റെ ട്വീറ്റ്. ഇതിനെതിരെയാണ് പ്രതികരണവുമായി രാജന്‍ രംഗത്ത് വന്നത്.
ഔദ്യോഗികമായി ബിജെപി കൈകാര്യം ചെയ്യുന്നതാണോ ഇതെന്ന് ചോദിച്ച അദ്ദേഹം സ്വന്തം പൗരന്മാര പരിഹസിക്കുകയും അവര്‍ക്കെതിരെ വര്‍ഗീയവും നിലവാരമില്ലാത്തതുമായ ഇത്തരം പരാമര്‍ശം നടത്തുന്നതുമായ ജനാധിപത്യ സര്‍ക്കാര്‍ ലോകത്തെവിടെയുമുള്ളതായി തനിക്കറിയില്ലെന്നും പറഞ്ഞു.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനിടെയായിരുന്നു ബിജെപി കര്‍ണാടക ഘടകത്തിന്റെ വിവാദ പ്രസ്താവന. ബിജെപിയുടെ ഔദ്യോഗിക പേജിലെ മുസ്‌ലിംവിരുദ്ധ പരാമര്‍ശത്തിനെതിരേ നിരവധി പേര്‍ രംഗത്തുവരികയുണ്ടായി. കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ നിന്നുള്ള ബിജെപി എംപി ശോഭ കരന്തലജെ മലയാളികള്‍ക്കെതിരേയും വിദ്വേഷ പരാമര്‍ശം നടത്തിയിരുന്നു. കര്‍ണാടകത്തിലേക്ക് വരുന്ന മലയാളികളെ സൂക്ഷിക്കണമെന്ന് പറഞ്ഞ അവര്‍, വാഹനങ്ങള്‍ പരിശോധിക്കണമെന്നും അനുയായികളോട് ആവശ്യപ്പെട്ടു. കേരളത്തില്‍ നിന്നുള്ളവരുടെ ഉദ്ദേശം വ്യക്തമല്ലെന്നാണ് കുറ്റപ്പെടുത്തല്‍. കര്‍ണാടകത്തില്‍ മലയാളികളുടെ എണ്ണം കൂടുന്നത് അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ നിന്ന് വന്നവര്‍ മംഗളൂരുവില്‍ എന്താണ് ചെയ്തതെന്ന് കണ്ടതാണെന്നും അവര്‍ പറഞ്ഞു.
'കൊറോണ വൈറസിന്റെ പേരില്‍ മാത്രം കേരളത്തില്‍ നിന്ന് വരുന്നവരെ പരിശോധിച്ചാല്‍ പോര. ആരൊക്കെയാണ് വരുന്നത്? ആരാണ് ഇവരെ പറഞ്ഞുവിടുന്നത്? എന്തിനാണ് ഇവര്‍ വരുന്നത്? ഇത്രയധികം വാഹനങ്ങള്‍ ഇങ്ങോട്ട് എന്തിന് വരുന്നു? വേറെ ഉദ്ദേശങ്ങള്‍ ഇവര്‍ക്കുണ്ടോ? കേരളത്തില്‍ നിന്ന് വന്നവര്‍ മംഗളൂരുവില്‍ ചെയ്തത് എന്താണെന്നു കണ്ടതാണ്. എല്ലാം പരിശോധിക്കണം. ഇത് ചിക്മഗളൂരു ജില്ലാ കലക്ടറെ ഉള്‍പ്പെടെ അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള ബസുകളും പരിശോധിക്കണം,' എന്നും അവര്‍ പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















