Sub Lead

റഫേല്‍, തൊഴിലില്ലായ്മ; ബിജെപിയെ കുരുക്കാന്‍ കോണ്‍ഗ്രസ്

കബളിപ്പിക്കലും ഭീഷണിയുമാണ് മോദി സര്‍ക്കാരിന്റെ നയമെന്നും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സോണിയ

റഫേല്‍, തൊഴിലില്ലായ്മ;  ബിജെപിയെ കുരുക്കാന്‍  കോണ്‍ഗ്രസ്
X
ന്യൂഡല്‍ഹി: പുകഞ്ഞുകൊണ്ടിരിക്കുന്ന റഫേല്‍ വിവാദവും തൊഴിലില്ലായ്മയും മുഖ്യ പ്രചാരണായുധമാക്കി ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഇതുസംബന്ധിച്ച് രാഹുല്‍ഗാന്ധി എംപിമാര്‍ക്ക് നിര്‍ദേശം നല്‍കി. പ്രതിരോധ വകുപ്പിലെ വിലനിര്‍ണയ സമിതിയുടെ വെളിപ്പെടുത്തലോടെ റഫേല്‍ ഇടപാട് യുപിഎ സര്‍ക്കാര്‍ വ്യവസ്ഥകളില്‍ നിന്ന് വിത്യസ്തമല്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും മോദി നേട്ടമായി പറഞ്ഞ കാര്യങ്ങള്‍ ശരിയല്ലെന്നും രാഹുല്‍ വ്യക്തമാക്കി. റഫേല്‍ ഇടപാടില്‍ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് പാര്‍ലമെന്റിന് പുറത്ത് രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധവും ആരംഭിച്ചിട്ടുണ്ട്. അതേസമയം, റഫേലില്‍ മോദി ഇന്ത്യന്‍ ജനതയെ പറ്റിച്ചുകൊണ്ടിരിക്കുകയാണെന്ന് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി. കബളിപ്പിക്കലും ഭീഷണിയുമാണ് മോദി സര്‍ക്കാരിന്റെ നയമെന്നും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സോണിയ വിമര്‍ശിച്ചു. റഫാല്‍ വിഷയത്തില്‍ മോദി ലജ്ജയില്ലാതെ നുണ പറയുകയാണ്. രാജ്യം മുമ്പെങ്ങുമില്ലാത്ത വിധം സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. മോദിയുടെ അഞ്ച് വര്‍ഷത്തെ ദുര്‍ഭരണം സമൂഹത്തെ ക്ഷീണിപ്പിച്ചെന്നും സോണിയ വിമര്‍ശിച്ചു.
Next Story

RELATED STORIES

Share it