ബോധംകെടുത്തി ബലാത്സംഗം ചെയ്തു; ഡോക്ടര്‍ക്കെതിരേ പരാതിയുമായി 21കാരി
മാര്‍ച്ച് 15ന് താന്‍ മൊഹാലിയില്‍ ഉണ്ടെന്നും അവിടെ എത്തിയാല്‍ ചികിത്സിക്കാമെന്നും പറഞ്ഞ് ഡോക്ടര്‍ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചതെന്ന് യുവതി പരാതിയില്‍ പറയുന്നു.
മൊഹാലി: ചികില്‍സ തേടിയെത്തിയ യുവതിയെ ഡോക്ടര്‍ ബലാത്സംഗം ചെയ്തതായി പരാതി. 21കാരിയുടെ പരാതിയില്‍ പോലിസ് കേസ് എടുത്തു. സംഭവത്തില്‍ പ്രതിയെ അറസ്റ്റ്ചെയ്തിട്ടില്ല. മൊഹാലിയിലാണ് സംഭവം.
രണ്ടാഴ്ച മുന്‍പ് പുറം വേദനയെ തുടര്‍ന്നാണ് ഗംഗാനഗറിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറുടെ ചികിത്സ തേടിയെത്തിയതെന്ന് യുവതി പരാതിയില്‍ പറയുന്നു. അതിനിടെ മാര്‍ച്ച് 15ന് താന്‍ മൊഹാലിയില്‍ ഉണ്ടെന്നും അവിടെ എത്തിയാല്‍ ചികിത്സിക്കാമെന്നും പറഞ്ഞ് ഡോക്ടര്‍ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചതെന്ന് യുവതി പരാതിയില്‍ പറയുന്നു.
ഗംഗാനഗറിലെ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയപ്പോള്‍ തന്റെ നമ്പര്‍ ഡോക്ടര്‍ വാങ്ങിയിരുന്നു. തുടര്‍ന്ന് ഈ നമ്പറില്‍ വിളിച്ച് ഹോട്ടലിലെ 82ാം നമ്പര്‍ മുറിയിലുണ്ടെന്ന് അറിച്ചു. വരുമ്പോള്‍ നേരത്തെ പരിശോധിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു. ഹോട്ടലിലെ മുറിയില്‍ എത്തിയതിന് പിന്നാലെ അദ്ദേഹം ഗുളിക നല്‍കുകയും അതു കഴിച്ചതോടെ താന്‍ അബോധാവസ്ഥയിലാവുകയും തുടര്‍ന്ന് ഡോക്ടര്‍ തന്നെ ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് യുവതി ആരോപിക്കുന്നു. ഇതിന് പിന്നാലെ ഡോക്ടര്‍ ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയില്‍ പറയുന്നു.
RELATED STORIES
കാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMTറിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMT