Sub Lead

യുക്രൈന്‍ അധിനിവേശത്തിനെതിരേ പ്രതിഷേധം ശക്തം; റഷ്യയില്‍ തെരുവിലിറങ്ങിയ 1700 പേര്‍ അറസ്റ്റില്‍

യുദ്ധ വിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ത്തി പാരീസിലും ന്യൂയോര്‍ക്കിലും ആയിരങ്ങളാണ് തെരുവിലിറങ്ങിയത്.

യുക്രൈന്‍ അധിനിവേശത്തിനെതിരേ പ്രതിഷേധം ശക്തം; റഷ്യയില്‍ തെരുവിലിറങ്ങിയ 1700 പേര്‍ അറസ്റ്റില്‍
X

മോസ്‌കോ: റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിനെതിരേ ലോകവ്യാപകമായി പ്രതിഷേധം ശക്തമാവുകയാണ്. യുദ്ധ വിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ത്തി പാരീസിലും ന്യൂയോര്‍ക്കിലും ആയിരങ്ങളാണ് തെരുവിലിറങ്ങിയത്.


റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ കൂറ്റന്‍ യുദ്ധവിരുദ്ധ റാലിയാണ് അരങ്ങേറിയത്. റഷ്യയില്‍ പ്രതിഷേധത്തിന് ശ്രമിച്ച 1700 പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. മോസ്‌കോയില്‍ തടിച്ചുകൂടിയ ജനക്കൂട്ടം, രാജ്യത്തെ രക്ഷിക്കാനാണ് റഷ്യന്‍ സൈന്യം യുക്രൈനില്‍ ആക്രമണം നടത്തിയതെന്ന പുടിന്റെ വാദം തള്ളി. യുക്രൈന്‍ ജനതയോട് ക്ഷമാപണം നടത്തിയ പ്രതിഷേധക്കാര്‍ യുദ്ധം അടിച്ചേല്‍പ്പിക്കുന്നവര്‍ക്കൊപ്പം തങ്ങളില്ലെന്ന് ആവര്‍ത്തിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ പുതിയ ഹിറ്റ്‌ലര്‍ ആണെന്നും പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി.


റഷ്യയിലെ 53 നഗരങ്ങളിലായി 1902 പേരാണ് പോലിസ് കസ്റ്റഡിയിലുള്ളത്. ഇതില്‍ 940 പേരും മോസ്‌കോയില്‍ നിന്നാണ് പിടിയിലായത്. റോമിലെ കൊളോസിയം യുക്രൈന് പിന്തുണ അര്‍പ്പിച്ച് നീലയും മഞ്ഞയും നിറങ്ങളില്‍ ഇന്നലെ രാത്രി പ്രകാശിച്ചു. യുെ്രെകന്‍ പതാകയുടെ നിറങ്ങളാണിത്.


അതിനിടെ, റഷ്യന്‍ സൈനിക നടപടിയെ ജി7 രാജ്യങ്ങളും അപലപിച്ചു. അഞ്ച് റഷ്യന്‍ ബാങ്കുകള്‍ക്കും നൂറ് റഷ്യന്‍ ശതകോടീശ്വരന്മാര്‍ക്കും ബ്രിട്ടന്‍ ഉപരോധം ഏര്‍പ്പെടുത്തി. റഷ്യയ്‌ക്കെതിരായ സാമ്പത്തിക നയതന്ത്ര ഉപരോധത്തിന്റെ ആദ്യപടിയാണിത്.


കൂടുതല്‍ കനത്ത നടപടികള്‍ അടുത്ത ദിവസങ്ങളില്‍ ഉണ്ടാകുമെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി. റഷ്യയുടെ ദേശീയ വിമാനക്കമ്പനിയായ എയറോഫ്‌ലോട്ടിന്റെ വിമാനങ്ങള്‍ക്ക് ബ്രിട്ടണില്‍ ലാന്‍ഡ് ചെയ്യുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it