നെല്ലിന്റെ താങ്ങുവില: സംസ്ഥാന സര്‍ക്കാറിന്റെ പ്രഖ്യാപനം പാഴ് വാക്കായി
പാലക്കാട്: നെല്ലിന്റെ താങ്ങുവില സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിന്റെ പ്രഖ്യാപനം പാഴ് വാക്കായി. സംഭരണ വില സംബന്ധിച്ച് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ 28 രൂപ മാത്രമാണ് താങ്ങുവില. ഇത്തവണ 28 രൂപ 72 പൈസയ്ക്ക് നെല്ല് സംഭരിയ്ക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം.
പാലക്കാട് കലക്ടറേറ്റില്‍ നെല്ലു സംഭരണത്തിന് മുന്നോടിയായി വിളിച്ച യോഗത്തിന് ശേഷം മന്ത്രി നടത്തിയ പ്രഖ്യാപനത്തിലാണ് ഇത്തവണ 28 രൂപ 72 പൈസയ്ക്ക് നെല്ല് സംഭരിയ്ക്കുമെന്ന് ഉറപ്പ് നല്‍കിയത്. പാലക്കാട് ജില്ലയില്‍ ഇരുപത് ശതമാനത്തിലേറെ നെല്ലു സംഭരിച്ചശേഷം വന്ന ഈ സര്‍ക്കാര്‍ ഉത്തരവില്‍ പക്ഷേ ഈ ഉറപ്പ് ലംഘിക്കപ്പെട്ടു.
കഴിഞ്ഞ വര്‍ഷം 27. 48 രൂപയ്ക്കായിരുന്നു നെല്ല് സംഭരിച്ചത്. ഇതില്‍ 18.68 രൂപ കേന്ദ്ര വിഹിതവും 8. 80 രൂപ സംസ്ഥാന വിഹിതവുമാണ്. ഇതിനിടെ കഴിഞ്ഞ ബജറ്റില്‍ 52 പൈസ വര്‍ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സംഭരണ വില 28 ആക്കി. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ താങ്ങുവില 72 പൈസ കൂടി വര്‍ധിപ്പിച്ചതോടെ 28.72 രൂപയ്ക്ക് നെല്ല് സംഭരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനമാണ് പാഴ് വാക്കായത്.
RELATED STORIES
പെയിന്റിങ്ങിനിടെ കോണിയില്‍ നിന്ന് താഴെ വീണ യുവാവ് ചികിത്സയിരിക്കെ...
4 May 2024 4:59 PM GMTഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ സമരം; മലപ്പുറം ജില്ലക്കെതിരായ...
2 May 2024 1:20 PM GMTതാനൂർ സ്വദേശി സൗദിയിലെ ദമ്മാമിൽ മരിച്ചു
2 May 2024 3:50 AM GMTപെട്രോള്‍ പമ്പും വ്യാപാര സ്ഥാപനങ്ങളും തകര്‍ത്ത് മോഷണം; യുവാവ്...
1 May 2024 1:57 PM GMTവര്‍ഗീയ വിഷം ചീറ്റുന്ന പ്രധാനമന്ത്രിക്കെതിരേ കേസെടുക്കുക: എസ് ഡിപിഐ
30 April 2024 2:21 PM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMT