പ്രിയങ്ക കളത്തിലേക്ക്; യുപിയില്‍ രാഹുലിനൊപ്പം ആദ്യ റോഡ് ഷോ ഇന്ന്

പ്രിയങ്ക കളത്തിലേക്ക്; യുപിയില്‍ രാഹുലിനൊപ്പം  ആദ്യ റോഡ് ഷോ ഇന്ന്

ലഖ്‌നൗ: എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം ഉത്തര്‍പ്രദേശില്‍ പ്രിയങ്കാ ഗാന്ധി നയിക്കുന്ന റോഡ് ഷോ ഇന്ന്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോടൊപ്പമാണ് പ്രിയങ്കയുടെ റോഡ് ഷോ. ഇതാദ്യമായാണ് പ്രിയങ്കയും രാഹുലും ലഖ്‌നൗവില്‍ പാര്‍ട്ടി പ്രചാരണത്തിന് ഒപ്പമെത്തുന്നത്. സംഘടന തലത്തില്‍ പാര്‍ട്ടി തീര്‍ത്തും ദുര്‍ബലമായ സംസ്ഥാനത്ത് പ്രിയങ്കയുടെ വ്യക്തി പ്രഭാവം ചലനങ്ങളുണ്ടാക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. പ്രിയങ്ക ഏറ്റെടുത്തിട്ടുള്ള 42 മണ്ഡലങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരണാസിയും യോഗി ആദിത്യനാഥിന്റെ ശക്തി കേന്ദ്രമായ ഗോരഖ്പൂരും ഉള്‍പ്പെടും. ഇവിടെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നത് അടക്കമുള്ള ചുമതല പ്രിയങ്കയ്ക്കുണ്ടാകും. ലഖ്‌നൗവില്‍ നടക്കുന്ന റാലിയോടെ പ്രിയങ്ക തിരഞ്ഞെടുപ്പ് രംഗത്ത് സജീവമാകും. പടിഞ്ഞാറന്‍ യുപിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയും റോഡ് ഷോയിലുണ്ടാകും.
RELATED STORIES

Share it
Top