Sub Lead

കശ്മീര്‍: കാത്തിരിക്കുന്നത് നല്ല നാളുകളെന്ന് മോദിയുടെ ട്വീറ്റ്

ഇന്ത്യയെ ഏകീകരിക്കാന്‍ മുന്നില്‍നിന്ന സര്‍ദാര്‍ പട്ടേലിനും ഡോ. അംബേദ്കര്‍ക്കും ഇന്ത്യയുടെ ഐക്യത്തിനായി ജീവന്‍ നല്‍കിയ ശ്യാമപ്രസാദ് മുഖര്‍ജിക്കും ആദരമായിട്ടാണ് ബില്ലുകള്‍ പാസാക്കിയതെന്നും മോദി വ്യക്തമാക്കി.

കശ്മീര്‍: കാത്തിരിക്കുന്നത് നല്ല നാളുകളെന്ന് മോദിയുടെ ട്വീറ്റ്
X

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഇനി പുതിയ ഉദയമാണെന്നും കാത്തിരിക്കുന്നത് നല്ല നാളുകളാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ഥാപിത താല്‍പര്യക്കാരുടെ ബന്ധനത്തില്‍നിന്ന് കശ്മീരിനെ മോചിപ്പിച്ചു. 130 കോടി ജനങ്ങളുടെ സ്വപ്നങ്ങള്‍ നമ്മള്‍ സാക്ഷാത്കരിക്കും. നാഴികകല്ലായി മാറിയ ബില്‍ വന്‍ പിന്തുണയോടെ പാസാക്കിയ സുപ്രധാന നിമിഷമാണിതെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യയെ ഏകീകരിക്കാന്‍ മുന്നില്‍നിന്ന സര്‍ദാര്‍ പട്ടേലിനും ഡോ. അംബേദ്കര്‍ക്കും ഇന്ത്യയുടെ ഐക്യത്തിനായി ജീവന്‍ നല്‍കിയ ശ്യാമപ്രസാദ് മുഖര്‍ജിക്കും ആദരമായിട്ടാണ് ബില്ലുകള്‍ പാസാക്കിയതെന്നും മോദി വ്യക്തമാക്കി.

പുതിയ തീരുമാനത്തിലൂടെ യുവാക്കള്‍ക്ക് മുഖ്യധാരയിലേക്ക് ഉയര്‍ന്നുവരാനുള്ള വലിയ അവസരമാണ് ലഭിക്കുന്നത്. അടിസ്ഥാന സൗകര്യം മെച്ചപ്പെടും. കേന്ദ്രഭരണ പ്രദേശമാക്കണമെന്ന ലഡാക്കിലെ ജനങ്ങളുടെ ദീര്‍ഘകാല ആവശ്യമാണ് അംഗീകരിച്ചത്.

ജമ്മു കശ്മീരിലെയും ലഡാക്കിലെയും ജനജീവിതം മെച്ചപ്പെടുത്താന്‍ ശ്രമിച്ച അമിത് ഷാ, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, രാജ്യസഭ ചെയര്‍മാന്‍ വെങ്കയ്യ നായിഡു എന്നിവരെയും പ്രത്യേകമായി അഭിനന്ദിക്കുന്നുവെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.

Next Story

RELATED STORIES

Share it