Latest News

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാല്‍സംഗക്കേസ്; ഫോണ്‍ പാസ്‌വേര്‍ഡ് കൈമാറാനുള്ള ഉത്തരവിന് സ്റ്റേ

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാല്‍സംഗക്കേസ്; ഫോണ്‍ പാസ്‌വേര്‍ഡ് കൈമാറാനുള്ള ഉത്തരവിന് സ്റ്റേ
X

കൊച്ചി: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിനെതിരായ മൂന്നാം ബലാല്‍സംഗ കേസില്‍ പോലിസ് കസ്റ്റഡിയിലെടുത്ത ഫോണുകളുടെ പാസ്വേര്‍ഡ് കൈമാറാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. തിരുവല്ല മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയതത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ രണ്ട് ഫോണുകള്‍ പോലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. രണ്ട് ഫോണുകളുടെ പാസ്വേര്‍ഡ് കൈമാറണം എന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യം. ഫോണിലെ പാസ്‌വേര്‍ഡ് തന്റെ സാന്നിധ്യത്തിലോ അല്ലെങ്കില്‍ അഭിഭാഷകന്റെ സാന്നിധ്യത്തിലോ ആകണം ഇത് കൈമാറേണ്ടത് എന്നായിരുന്നു രാഹുലിന്റെ ആവശ്യം. കേസില്‍ വിശദമായ വാദം കോടതി കേള്‍ക്കും അതിനനുസരിച്ചായിരിക്കും കേസില്‍ വിധി ഉണ്ടാകുക.

Next Story

RELATED STORIES

Share it