Sub Lead

സിദ്ദീഖ് കാപ്പന്റെ മോചനം: ഇടപെടാനുള്ള പരിമിതി എന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം-പോപുലര്‍ ഫ്രണ്ട്

സിദ്ധീഖ് കാപ്പന്റെ മോചനത്തിനായി മുഖ്യമന്ത്രി ഇടപെടണമെന്ന കുടുംബത്തിന്റെ ന്യായമായ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കണം. മറ്റൊരു സംസ്ഥാനത്ത് നടന്ന കേസാണിതെന്ന് പറഞ്ഞ് മനപ്പൂര്‍വം ഒഴിഞ്ഞുമാറുന്ന സമീപനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണം. പോപുലര്‍ ഫ്രണ്ട്സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ ആവശ്യപ്പെട്ടു.

സിദ്ദീഖ് കാപ്പന്റെ മോചനം:  ഇടപെടാനുള്ള പരിമിതി എന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം-പോപുലര്‍ ഫ്രണ്ട്
X

തിരുവനന്തപുരം: യുപി പോലിസ് അന്യായമായി തടങ്കലില്‍ വച്ചിരിക്കുന്ന മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി ഇടപെടുന്നതില്‍ എന്ത് പരിമിതിയാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ ആവശ്യപ്പെട്ടു. മോചന വിഷയത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്നും നിയമനപടികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ബന്ധപ്പെട്ടവര്‍ എത്തിച്ച് കൊടുക്കണമെന്നുമുള്ള മുഖ്യമന്ത്രിയുടെ നിലപാട് നീതി നടപ്പാക്കുന്നതില്‍ നിന്നുള്ള ഭരണകൂടത്തിന്റെ ഒളിച്ചോട്ടമാണ്. സിദ്ദീഖിന്റെ മോചനത്തിനായി ഇടപെടണമെന്ന ആവശ്യമുന്നയിച്ച് കുടുംബം ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റിന് മുന്നിലെത്തി ധര്‍ണ നടത്തിയിട്ടുപോലും അത് കണ്ടില്ലെന്ന് നടിക്കുന്ന സമീപനമാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അറസ്റ്റിലായി മൂന്നുമാസം പിന്നിട്ടിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അനുഭാവപൂര്‍ണമായ സമീപനം ഉണ്ടാവാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ കുടുംബത്തിന് സെക്രട്ടേറിയറ്റ് നടയിലെത്തി സമരം നടത്തേണ്ടിവന്നത്. ഇത് അത്യന്തം ഗൗരവതരമായ വിഷയം തന്നെയാണ്.

ഫാഷിസ്റ്റ് ഭരണകൂടം ഭീകര നിയമങ്ങള്‍ ഉപയോഗിച്ച് കൊണ്ട് എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കും എന്നതിന്റെ തെളിവാണ് സിദ്ദീഖ് കാപ്പന്റെ അറസ്റ്റ്. ഇതുസംബന്ധിച്ച വസ്തുതകള്‍ പുറത്തുവന്നിട്ടും ഫാഷിസ്റ്റുകളുടെ നിലപാടുകളോട് സന്ധി ചേരുകയല്ല, മറിച്ച് ഇരകളാക്കപ്പെട്ടവര്‍ക്കൊപ്പം നിലകൊള്ളുകയെന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരില്‍ നിന്നും പൊതുസമൂഹം പ്രതീക്ഷിക്കുന്നത്. പൗരന്‍മാരെ വേട്ടയാടുന്ന യുഎപിഎ പോലുള്ള ജനാധിപത്യവിരുദ്ധമായ ഭീകര നിയമങ്ങള്‍ പിന്‍വലിക്കണമെന്നാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കാലങ്ങളായി ആവശ്യപ്പെടുന്നത്. എന്നിട്ടും കേരളത്തില്‍ ഉള്‍പ്പടെ ഇത്തരം നിയമങ്ങള്‍ ഇപ്പോഴും വ്യാപകമായി ദുരുപയോഗം ചെയ്യുകയാണ്.

സിദ്ധീഖ് കാപ്പന്റെ മോചനത്തിനായി മുഖ്യമന്ത്രി ഇടപെടണമെന്ന കുടുംബത്തിന്റെ ന്യായമായ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കണം. മറ്റൊരു സംസ്ഥാനത്ത് നടന്ന കേസാണിതെന്ന് പറഞ്ഞ് മനപ്പൂര്‍വം ഒഴിഞ്ഞുമാറുന്ന സമീപനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണം. വിദേശ രാജ്യങ്ങളില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരുടെ മോചനത്തിനു പോലും സജീവമായി സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട അനുഭവങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് നിരപരാധിയായ ഒരു മാധ്യമ പ്രവര്‍ത്തകന്‍ മറ്റൊരു സംസ്ഥാനത്ത് അന്യായമായി തടവറയും പീഡനവും നേരിടുന്നത്. സിദ്ധീഖ് കാപ്പന്റെ മോചനത്തിനായി ഇടപെടാനുള്ള ധാര്‍മികമായ ഉത്തരവാദിത്വം നിറവേറ്റാന്‍ ഇനിയെങ്കിലും കേരള സര്‍ക്കാര്‍ തയ്യാറാവണമെന്നും അബ്ദുല്‍ സത്താര്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it