Sub Lead

വര്‍ദ്ധിച്ചുവരുന്ന ഹിന്ദുത്വ ആള്‍ക്കൂട്ടകൊലകള്‍ ആശങ്കാജനകം: പോപുലര്‍ ഫ്രണ്ട്

ഇത്തരം ആക്രമണങ്ങളെ ആള്‍ക്കൂട്ടക്കൊലയെന്ന് വിളിക്കുന്നത് തെറ്റിദ്ധരിപ്പിക്കലാണ്. അവര്‍ സംഘപരിവാറുകാരോ സംഘപരിവാരത്തിന്റെ മുസ് ലിം വിരുദ്ധ പ്രത്യയശാസ്ത്രത്തിന്റെ സ്വാധിനത്തില്‍പ്പെട്ടവരോ ആണ്.

വര്‍ദ്ധിച്ചുവരുന്ന ഹിന്ദുത്വ ആള്‍ക്കൂട്ടകൊലകള്‍ ആശങ്കാജനകം: പോപുലര്‍ ഫ്രണ്ട്
X

ന്യൂഡല്‍ഹി: പുതുതായി അധികരത്തിലേറിയ ബിജെപി സര്‍ക്കാരിന്റെ തുടക്കം മുതല്‍ വിവിധ സംസ്ഥാനങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന മുസ്‌ലിംവിരുദ്ധ അക്രമങ്ങള്‍ ആശങ്കാജനകമാണെന്ന് പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ചെയര്‍മാന്‍ ഇ അബൂബക്കര്‍ പറഞ്ഞു.


ന്യൂനപക്ഷങ്ങളുടെ ആശങ്കയകറ്റുമെന്നും അവരുടെ വിശ്വാസം നേടിയെടുക്കുമെന്നും തിരഞ്ഞെടുപ്പു ഫലത്തിനു തൊട്ടുപിന്നാലെ നരേന്ദ്ര മോഡി ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഹിന്ദുത്വ ഗുണ്ടകളുടെ നേതൃത്വത്തില്‍ രാജ്യത്ത് ആള്‍ക്കൂട്ടക്കൊല ഭയാജനകമായി വര്‍ദ്ധിച്ചിരിക്കുകയാണ്. ബിജെപി അപ്രതീക്ഷിത വിജയം നേടിയതിനെ തുടര്‍ന്ന് മുസ്‌ലിം യാത്രക്കാര്‍ക്കും തൊഴിലാളികള്‍ക്കുമെതിരേ ആക്രമണങ്ങളും കൊലപാതകങ്ങളും വിവിധ സംസ്ഥനങ്ങളില്‍ നിന്നും തുടര്‍ച്ചയായി റിപോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നു. മുസ്‌ലിംകളെ തിരഞ്ഞുപിടിച്ച് അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്യുകയാണ്.

ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേ തുടര്‍ന്നുവരുന്ന ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടുന്ന യുഎസ് സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റിന്റെ 2018 ലെ അന്ത്രാരാഷ്ട്ര മതസ്വാതന്ത്ര്യ റിപോര്‍ട്ട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞ അതേദിവസം തന്നെയാണ് ജാര്‍ഖണ്ഡില്‍ മതഭ്രാന്തരുടെ ക്രൂരമായ മര്‍ദ്ദനമേറ്റ തബ്‌രീജ് അന്‍സാരി എന്ന 24 കാരനായ മുസ്‌ലിം യുവാവ് കൊല്ലപ്പെട്ടത് എന്നത് വിരോധാഭാസമാണ്.

ഇത്തരം ആക്രമണങ്ങളെ ആള്‍ക്കൂട്ടക്കൊലയെന്ന് വിളിക്കുന്നത് തെറ്റിദ്ധരിപ്പിക്കലാണ്. അവര്‍ സംഘപരിവാറുകാരോ സംഘപരിവാരത്തിന്റെ മുസ് ലിം വിരുദ്ധ പ്രത്യയശാസ്ത്രത്തിന്റെ സ്വാധിനത്തില്‍പ്പെട്ടവരോ ആണ്. ഇത്തരം ആക്രമണങ്ങള്‍ നടത്തുന്ന ഹിന്ദുത്വ മതഭ്രാന്തര്‍ വ്യവസ്ഥാപിതമായി സംഘടിച്ചവരും ആയുധധാരികളും ശിക്ഷിക്കപ്പെടില്ലെന്ന് ഉറപ്പുള്ളവരും അധികാരത്തിലുള്ളവരുടെ സംരക്ഷണം ലഭിക്കുന്നവരുമാണ്.

കുറ്റവാളികള്‍ ഇരകളെ ജയ് ശ്രീ റാം എന്ന് വിളിപ്പിക്കുകയാണ്. അവരുടെ ആവശ്യം അനുസരിച്ചിട്ടും തബ്‌രീജിനെതിരെ ആക്രമണം തുടര്‍ന്നിരുന്നു. ചെറിയ അപകടങ്ങളോടു പോലും പെട്ടെന്നു പ്രതികരിക്കുന്ന സര്‍ക്കാര്‍ മുസ്‌ലിംകള്‍ക്കെതിരെ ഹിന്ദുത്വര്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരേ മൗനം പാലിക്കുകയാണ്. രാജസ്ഥാനിലെ ബാര്‍മറില്‍ രാം കഥ പാണ്ഡല്‍ തകര്‍ന്നപ്പോള്‍ തല്‍ക്ഷണം പ്രതികരിച്ച മോഡി മുസ് ലീംകള്‍ക്കെതിരെ തുടര്‍ച്ചയായി ആള്‍ക്കുട്ട ആക്രമണം നടക്കുമ്പോള്‍ തന്ത്രപരമായ മൗനം പാലിക്കുകയാണ്. മറുവശത്ത് പ്രതിപക്ഷ കക്ഷികളും മതേതര മൂല്യങ്ങള്‍ കാറ്റില്‍പ്പറത്തി മുസ്‌ലിം സുരക്ഷാ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ വിസമ്മതിക്കുകയാണ്.

എല്ലാ പൗരന്‍മാരുടെയും സുരക്ഷ ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും അത് പാലിക്കപ്പെടുന്നില്ലെങ്കില്‍ രാജ്യം കാലപത്തിലേക്ക് തള്ളപ്പെടുമെന്നും ഇ അബൂബക്കര്‍ മുന്നറിയിപ്പു നല്‍കി.

Next Story

RELATED STORIES

Share it