Sub Lead

പൗരത്വ ഭേദഗതി നിയമം: ആര്‍എസ്എസ് വരുത്തിയിരിക്കുന്നത് പ്രളയത്തേക്കാള്‍ വലിയ ദുരന്തമെന്ന് പോപുലര്‍ ഫ്രണ്ട് -ഹില്‍വാലി പദ്ധതി: 10 വീടുകള്‍ കൈമാറി

ഹില്‍വാലി പ്രോജക്ട് എന്ന പേരില്‍ നടപ്പിലാക്കിയ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 10 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി അര്‍ഹരായ കുടുംബങ്ങള്‍ക്ക് കൈമാറി. പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസറുദ്ദീന്‍ എളമരം യോഗത്തില്‍ അധ്യക്ഷനായിരുന്നു.

പൗരത്വ ഭേദഗതി നിയമം: ആര്‍എസ്എസ് വരുത്തിയിരിക്കുന്നത് പ്രളയത്തേക്കാള്‍ വലിയ ദുരന്തമെന്ന് പോപുലര്‍ ഫ്രണ്ട്  -ഹില്‍വാലി പദ്ധതി: 10 വീടുകള്‍ കൈമാറി
X

ഇടുക്കി: പ്രളയത്തേക്കാള്‍ വലിയ ദുരന്തമാണ് രാജ്യത്തെ ജനങ്ങള്‍ക്കു മേല്‍ പൗരത്വ ഭേദഗതി നിയമത്തിലൂടെ ആര്‍എസ്എസ് വരുത്തിയിരിക്കുന്നതെന്നും ഈ ദുരന്തത്തെ ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി പരാജയപ്പെടുത്തുമെന്നും പോപുലര്‍ ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദലി ജിന്ന പറഞ്ഞു. പ്രളയ പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലയിലെ മുരിക്കാശ്ശേരിയില്‍ പോപുലര്‍ ഫ്രണ്ട് നടപ്പാക്കിയ ഹില്‍വാലി പ്രൊജക്ടിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.


ഹില്‍വാലി പ്രോജക്ട് എന്ന പേരില്‍ നടപ്പിലാക്കിയ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 10 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി അര്‍ഹരായ കുടുംബങ്ങള്‍ക്ക് കൈമാറി. പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസറുദ്ദീന്‍ എളമരം യോഗത്തില്‍ അധ്യക്ഷനായിരുന്നു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാടന്‍, വാത്തിക്കുടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി കെ രാജു, ജില്ലാ പഞ്ചായത്ത് അംഗം നോബിള്‍ ജോസഫ്, എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍, വാത്തിക്കുടി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുലൈഖ ഇബ്രാഹിം, പ്രതീപ് ജോര്‍ജ്, പതിനാറാംകണ്ടം മുഹിയുദ്ദീന്‍ പള്ളി ഇമാം ഇസ്മായില്‍ റഷാദി, ബിഎസ്പി ജില്ലാ കമ്മറ്റിയംഗം പ്രവീണ്‍ ദ്രാവിഡ, ഐഡിഎഫ് ജില്ലാ മോഡറേറ്റര്‍ പി പൊന്നപ്പന്‍, പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി കെ അബ്ദുല്‍ ലത്തീഫ്, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ മജീദ്, അബ്ദുല്‍ റസാഖ് മൗലവി (കാഞ്ഞാര്‍), എ നസീമ ബീവി, ഷെഹന ഷെഫീഖ്, അസ്ലം വി റസാഖ്, എം കെ അഷ്‌റഫ്, എ പി ഉസ്മാന്‍, ടി എ നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു. പദ്ധതിയുടെ ഭാഗമായി മുരിക്കാശേരിയില്‍ നിര്‍മിക്കുന്ന സാമൂഹിക കേന്ദ്രത്തിന്റെ ശിലാസ്ഥാപനവും നടന്നു.

Next Story

RELATED STORIES

Share it