Sub Lead

പോപുലര്‍ ഫ്രണ്ട് ഡേ; കേരളത്തില്‍ നാലിടങ്ങളില്‍ ഇന്ന് യൂണിറ്റി മാര്‍ച്ച്

നാദാപുരം, എടക്കര, ഈരാറ്റുപേട്ട, പത്തനാപുരം എന്നിവിടങ്ങളിലാണ് പരിപാടി നടക്കുന്നത്. ജാഗ്രതയുടെ ചുവടുവയ്പ്പുകളെ വരവേല്‍ക്കാന്‍ നക്ഷത്രാങ്കിത ത്രിവര്‍ണ പതാകയാല്‍ അലംകൃതമായി നാടും നഗരവു ഒരുങ്ങിക്കഴിഞ്ഞു.

പോപുലര്‍ ഫ്രണ്ട് ഡേ; കേരളത്തില്‍ നാലിടങ്ങളില്‍ ഇന്ന് യൂണിറ്റി മാര്‍ച്ച്
X

കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് സ്ഥാപക ദിനമായ ഇന്ന് കേരളത്തില്‍ നാലിടങ്ങളില്‍ യൂണിറ്റി മാര്‍ച്ചും പൊതുസമ്മേളവും നടക്കും. നാദാപുരം, എടക്കര, ഈരാറ്റുപേട്ട, പത്തനാപുരം എന്നിവിടങ്ങളിലാണ് പരിപാടി നടക്കുന്നത്. ജാഗ്രതയുടെ ചുവടുവയ്പ്പുകളെ വരവേല്‍ക്കാന്‍ നക്ഷത്രാങ്കിത ത്രിവര്‍ണ പതാകയാല്‍ അലംകൃതമായി നാടും നഗരവു ഒരുങ്ങിക്കഴിഞ്ഞു. പോപുലര്‍ ഫ്രണ്ട് ദിനാചരണത്തിന്റെ ഭാഗമായി പ്രാദേശിക തലങ്ങളില്‍ പതാക ഉയര്‍ത്തി.

സ്വാതന്ത്ര്യത്തിന്റെ ഏഴു പതിറ്റാണ്ട് പിന്നിട്ട നമ്മുടെ രാജ്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും കടുത്ത വെല്ലുവിളികള്‍ നേരിടുന്ന ഒരു ഘട്ടത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഹിന്ദുത്വവര്‍ഗീയ ശക്തികള്‍ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഭജിച്ചു കഴിഞ്ഞു. ഈ പശ്ചാത്തലത്തിലാണ് വെറുപ്പിന്റെ രാഷ്ടീയത്തെ പരാജയപ്പെടുത്തുക എന്ന സന്ദേശവുമായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രാജ്യവ്യാപകമായി രൂപീകരണ ദിനമായ ഫെബ്രുവരി 17 പോപുലര്‍ ഫ്രണ്ട് ഡേ ആയി ആചരിക്കുന്നത്. വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരേ ജനകീയ പ്രതിരോധത്തിന്റെ ശബ്ദവുമായാണ് ഇന്ന് കേരളത്തിലെ നാലിടങ്ങളില്‍ പതിനായിരങ്ങള്‍ ഒരുമിച്ചുകൂടുന്നത്. പുല്‍വാമയില്‍ കൊല്ലപ്പെട്ട ധീരജവാന്മാരെ അനുസ്മരിച്ച് പരിപാടിയില്‍ ഒരു മിനിറ്റ് മൗനമാചരിക്കും.

നാദാപുരം

ഇന്ന് വൈകുന്നേരം 4.45 ന് നാദാപുരത്ത് നടക്കുന്ന യൂണിറ്റി മാര്‍ച്ചും ബഹുജനറാലിയും തലശ്ശേരി റോഡില്‍ നിന്നാരംഭിച്ച് നാദാപുരം ബസ് സ്റ്റാന്റ് വഴി കല്ലാച്ചി ടൗണിന് സമീപം പ്രത്യേകം സജ്ജമാക്കിയ ഗ്രൗണ്ടില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ അബൂബക്കര്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. റഫീഖ് കുറ്റിക്കാട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിക്കും.

പോപുലര്‍ ഫ്രണ്ട് ദേശീയ സമിതി അംഗങ്ങളായ പി എന്‍ മുഹമ്മദ് റോഷന്‍, കെ സാദത്ത്, എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്, ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ സെക്രട്ടറി എ ഫൈസല്‍ മൗലവി, എന്‍ഡബ്ല്യുഎഫ് ദേശീയ ജനറല്‍ സെക്രട്ടറി ഫരീദാ ഹസന്‍, കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് ഷഫീഖ് കല്ലായി പങ്കെടുക്കും.

എടക്കര

വൈകുന്നേരം 4:45ന് എടക്കര പാലത്തിങ്ങല്‍ നിന്നാരംഭിക്കുന്ന യൂണിറ്റി മാര്‍ച്ചും റാലിയും ടൗണ്‍ വഴി മുസ്ലിയാരങ്ങാടി നെടുംകണ്ടത്തില്‍ മൈതാനിയില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം പോപുലര്‍ ഫ്രണ്ട് ദേശീയ സമിതിയംഗം ഇ എം അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്യും. പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി കെ അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിക്കും.

പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം എം വി റഷീദ് മുഖ്യ പ്രഭാഷണം നടത്തും. കാംപസ് ഫ്രണ്ട് ദേശീയ പ്രസിഡന്റ് എം എസ് സാജിദ്, എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി, നാഷനല്‍ വിമന്‍സ് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് എം ഹബീബ, ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സമിതിയംഗം ടി അബ്ദുറഹ്മാന്‍ ബാഖവി പങ്കെടുക്കും

പത്തനാപുരം

വൈകീട്ട് 4ന് പത്തനാപുരത്ത് നടക്കുന്ന യൂണിറ്റി മാര്‍ച്ചും ബഹുജനറാലിയും നടുക്കുന്ന് പള്ളിമുക്ക് ജങ്ഷനില്‍ നിന്നാരംഭിച്ച് സെന്‍ട്രല്‍ ജങ്ഷന്‍ വഴി മൗണ്ട് താബോര്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ സമാപിക്കും. തുടര്‍ന്ന് 5.30ന് നടക്കുന്ന പൊതുസമ്മേളനം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വൈസ് ചെയര്‍മാന്‍ ഒ എം എ സലാം ഉദ്ഘാടനം ചെയ്യും. നൗഷാദ് തിരുനാവായ മുഖ്യ പ്രഭാഷണം നടത്തും.

സംസ്ഥാന സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ അധ്യക്ഷത വഹിക്കും. പോപുലര്‍ ഫ്രണ്ട് ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം എസ് അഷ്‌റഫ് മൗലവി കരമന, എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അര്‍ഷദ് നദ്‌വി, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറല്‍ സെക്രട്ടറി കെ എ റഊഫ് ശരീഫ്, നാഷനല്‍ വിമന്‍സ് ഫ്രണ്ട് സംസ്ഥാന സമിതി അംഗങ്ങളായ ആമിന സജീവ്, ഡോ.ഫൗസീന തക്ബീര്‍, പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗങ്ങളായ എസ് നിസാര്‍, ഇ സുല്‍ഫി തുടങ്ങിയവര്‍ പങ്കെടുക്കും.

ഈരാറ്റുപേട്ട

വൈകുന്നേരം 4.30ന് ഈരാറ്റുപേട്ടയില്‍ നടക്കുന്ന യൂണിറ്റി മാര്‍ച്ചും ബഹുജനറാലിയും ചേന്നാട് കവലയില്‍ നിന്നാരംഭിച്ച് സെന്‍ട്രല്‍ ജംങ്ഷന്‍ വഴി തൊടുപുഴ റോഡിലുള്ള മറ്റക്കൊമ്പനാല്‍ ഗ്രൗണ്ടില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം ഉദ്ഘാടനം ചെയ്യും. ദേശീയസമിതിയംഗം പ്രഫ. പി കോയ മുഖ്യപ്രഭാഷണം നടത്തും.

സംസ്ഥാന വൈസ് പ്രസിഡന്റ് കെ എച്ച് നാസര്‍ അധ്യക്ഷത വഹിക്കും. ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഈസാ ഫാളില്‍ മമ്പഈ, എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരല്‍ പള്ളിക്കല്‍, പോപുലര്‍ ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ എം കെ അഷ്‌റഫ്, കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി, എന്‍ഡബ്ല്യുഎഫ് സംസ്ഥാന സെക്രട്ടറി എല്‍ നസീമ തുടങ്ങിയവര്‍ പങ്കെടുക്കും.

Next Story

RELATED STORIES

Share it