പോപുലര്‍ ഫ്രണ്ട് ഡേ: ഫെബ്രുവരി 17ന് എറണാകുളത്ത് യൂണിറ്റി മാര്‍ച്ച്
2007 ഫെബ്രുവരി 17ന് ബാംഗ്ലൂരില്‍ ചേര്‍ന്ന എംപവര്‍ ഇന്ത്യ കോണ്‍ഫറന്‍സിലാണ് കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ സമാന സ്വഭാവമുള്ള സംഘടനകള്‍ ചേര്‍ന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന നവസാമൂഹിക പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. ഇതിന്റെ തുടര്‍ച്ചയായി ഫെബ്രുവരി 17 രാജ്യവ്യാപകമായി പോപുലര്‍ ഫ്രണ്ട് ഡേ ആയി ആചരിച്ചുവരുന്നു.

കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സ്ഥാപകനദിനമായ ഫെബ്രുവരി 17ന് 'സ്വാതന്ത്ര്യത്തിന്റെ കാവലാളാവുക, നീതിയുടെ പോരാളിയാവുക' എന്ന മുദ്രാവാക്യം ഉയര്‍ത്തി എറണാകുളത്ത് യൂണിറ്റി മാര്‍ച്ചും ബഹുജന റാലിയും സംഘടിപ്പിക്കാന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് സമിതി യോഗം തീരുമാനിച്ചു.
2007 ഫെബ്രുവരി 17ന് ബാംഗ്ലൂരില്‍ ചേര്‍ന്ന എംപവര്‍ ഇന്ത്യ കോണ്‍ഫറന്‍സിലാണ് കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ സമാന സ്വഭാവമുള്ള സംഘടനകള്‍ ചേര്‍ന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന നവസാമൂഹിക പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. ഇതിന്റെ തുടര്‍ച്ചയായി ഫെബ്രുവരി 17 രാജ്യവ്യാപകമായി പോപുലര്‍ ഫ്രണ്ട് ഡേ ആയി ആചരിച്ചുവരുന്നു. രാജ്യം ഒരു സ്വതന്ത്ര പരമാധികാര റിപബ്ലിക് ആയി ഏഴു പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍, മതേതര, ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നമ്മുടെ ഭരണഘടന ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടുകയാണ്.
വൈവിധ്യത്തിലധിഷ്ഠിതമായ ഇന്ത്യന്‍ സാമൂഹ്യഘടനയെ തന്നെ മാറ്റിമറിച്ച് ഹിന്ദുത്വ രാഷ്ട്രം സ്ഥാപിക്കാനുള്ള സംഘപരിവാരത്തിന്റെ ഗൂഢപദ്ധതികള്‍ ഒന്നൊന്നായി നടപ്പാക്കുന്ന തിരക്കിലാണ് നരേന്ദ്രമോഡി സര്‍ക്കാര്‍. പൗരത്വാവകാശങ്ങളില്‍ മതപരമായ വിവേചനം എഴുതിച്ചേര്‍ത്ത് ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത വളര്‍ത്താനുള്ള നീക്കം ഇതില്‍ ഏറ്റവും ഒടുവിലത്തേതു മാത്രമാണ്. തികച്ചും വര്‍ഗീയമായ ഇത്തരം നീക്കങ്ങള്‍ക്കെതിരേ രാജ്യത്തിന്റെ തെരുവുകള്‍ രാപകല്‍ ഭേദമന്യേ പ്രക്ഷുബ്ധമായിരിക്കുകയാണ്. ഹിന്ദുത്വ ഫാഷിസത്തില്‍ നിന്നും രാജ്യത്തെ മോചിപ്പിക്കാനുള്ള ഒരു രണ്ടാം സ്വാതന്ത്ര്യസമരത്തിലേക്കുള്ള ചുവടുവയ്പിലേക്കാണ് രാജ്യം നീങ്ങുന്നത്. ഈ ഘട്ടത്തില്‍ പൂര്‍വികന്‍മാര്‍ ജീവനും രക്തവും നല്‍കി നേടിയെടുത്ത സ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കാന്‍ നിതാന്ത ജാഗ്രതയും കരുതലും ആവശ്യമാണെന്ന സന്ദേശമാണ് പോപുലര്‍ ഫ്രണ്ട് മുന്നോട്ടുവയ്ക്കുന്നത്.
പോപുലര്‍ ഫ്രണ്ട് ഡേയുടെ പ്രചരണാര്‍ഥം 'രാജ്യത്തെ രക്ഷിക്കാന്‍ ആര്‍.എസ്.എസിനെ നാടുകടത്തുക' എന്ന പ്രമേയം ആസ്പദമാക്കി ഫെബ്രുവരി ഒന്നു മുതല്‍ സംസ്ഥാന വ്യാപകമായി ഗൃഹസമ്പര്‍ക്കപരിപാടികള്‍ സംഘടിപ്പും. ഫെബ്രുവരി 17ന് രാവിലെ സംസ്ഥാനത്ത് 1500 കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തും. യൂണിറ്റി മാര്‍ച്ചിനെയും ബഹുജനറാലിയെയും ദേശീയ, സംസ്ഥാന നേതാക്കള്‍ അഭിസംബോധന ചെയ്യും. യൂണിറ്റി മാര്‍ച്ചിന്റെ നടത്തിപ്പിനായി സംസ്ഥാന സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ ചെയര്‍മാനായും സംസ്ഥാന സമിതി അംഗങ്ങളായ എം കെ അശ്‌റഫ്, കെ കെ ഹുസൈര്‍, അബ്ദുന്നാസര്‍ ബാഖവി എന്നിവര്‍ അംഗങ്ങളായും സംഘാടക സമിതിക്ക് രൂപം നല്‍കി.
സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍, സെക്രട്ടറി എ അബ്ദുല്‍ സത്താര്‍, കെ എച്ച് നാസര്‍, കെ മുഹമ്മദാലി, സി എ റഊഫ്, ഇ സുല്‍ഫി തുടങ്ങിയവര്‍ സംസാരിച്ചു.
RELATED STORIES
രാമനവമി ആഘോഷത്തിന്റെ മറവില്‍ മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍
27 March 2023 2:39 PM GMTനടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMT