Latest News

പോലിസ് സേനയ്ക്കുള്ള പുതിയ വാഹനങ്ങളുടെ ഫ്‌ലാഗ് ഓഫ് ഇന്ന്

പോലിസ് സേനയ്ക്കുള്ള പുതിയ വാഹനങ്ങളുടെ ഫ്‌ലാഗ് ഓഫ് ഇന്ന്
X

തിരുവനന്തപുരം: സംസ്ഥാന പോലിസ് സേനയുടെ കാര്യക്ഷമതയും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായി വിവിധ യൂണിറ്റുകള്‍ക്കായി വാങ്ങിയ പുതിയ വാഹനങ്ങള്‍ ഇന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും. കാലഹരണപ്പെട്ട വാഹനങ്ങള്‍ ഘട്ടംഘട്ടമായി മാറ്റിസ്ഥാപിക്കുന്ന നടപടിയുടെ ഭാഗമായാണ് പുതിയ വാഹനങ്ങള്‍ സേനയ്ക്ക് കൈമാറുന്നത്.

ഇന്ന് രാവിലെ 11.45ന് എസ്എപി പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വാഹനങ്ങള്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. ചടങ്ങില്‍ സംസ്ഥാന പോലിസ് മേധാവി ഉള്‍പ്പെടെ ഉന്നത പോലിസുദ്യോഗസ്ഥര്‍ പങ്കെടുക്കും.

Next Story

RELATED STORIES

Share it