Sub Lead

പോപുലര്‍ ഫ്രണ്ട് ഡേ: വളന്റിയര്‍ മാര്‍ച്ച് ഒഴിവാക്കി; ഫെബ്രുവരി 17ന് യൂനിറ്റി മീറ്റ് സംഘടിപ്പിക്കും

പോപുലര്‍ ഫ്രണ്ട് ഡേ: വളന്റിയര്‍ മാര്‍ച്ച് ഒഴിവാക്കി; ഫെബ്രുവരി 17ന് യൂനിറ്റി മീറ്റ് സംഘടിപ്പിക്കും
X

കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഡേയുടെ ഭാഗമായി ഫെബ്രുവരി 17ന് സംസ്ഥാനത്തെ 19 കേന്ദ്രങ്ങളില്‍ യൂനിറ്റി മീറ്റ് നടത്താന്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ തീരുമാനിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്ന പാശ്ചാത്തലത്തില്‍ നേരത്തെ നടത്താന്‍ നിശ്ചയിച്ചിരുന്ന യൂനിറ്റി മാര്‍ച്ചും ബഹുജന റാലിയും ഒഴിവാക്കും. യൂനിഫോമിട്ട കേഡറ്റുകള്‍ അണിനിരക്കുന്ന പൊതുസമ്മേളനം നടക്കും. സമ്മേളനത്തില്‍ സംഘടനയുടെ ദേശീയ സംസ്ഥാന നേതൃത്വങ്ങള്‍ കേഡറ്റുകളില്‍ നിന്നും സല്യൂട്ട് സ്വീകരിക്കും.

കൊവിഡ് വ്യാപന ഭീഷണി പൂര്‍ണമായും വിട്ടുപോയിട്ടില്ലാത്തതിനാല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാവും പരിപാടികള്‍ നടക്കുക. അന്നേദിവസം യൂനിറ്റ് കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തും. റിപബ്ലിക്കിനെ രക്ഷിക്കുക എന്ന പ്രമേയത്തിലാണ് യൂനിറ്റി മീറ്റ് നടക്കുക. രാജ്യത്തിന്റെ ഭരണഘടനയും അതിലെ മൂല്യങ്ങളും ഭരണകൂടം തന്നെ നശിപ്പിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് റിപബ്ലിക്കിനെ രക്ഷിക്കാന്‍ മുഴുവന്‍ ആളുകളും രംഗത്തുവരണം എന്നാവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് പ്രചാരണം നടത്തുന്നത്.

അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ടും ഭരണഘടനാ സ്ഥാപനങ്ങളില്‍ പോലും അധികാര ദുര്‍വിനിയോഗം നടത്തിയും ഇന്ത്യയെ തന്നെ നശിപ്പിക്കാനാണ് ഹിന്ദുത്വ ഫാഷിസം ശ്രമിക്കുന്നത്. അതിനെതിരായ ജനകീയ ജാഗ്രതയുടെയും ഐക്യപ്പെടലിന്റെയും സന്ദേശം കൂടിയാണ് യൂണിറ്റി മീറ്റിലൂടെ പോപുലര്‍ ഫ്രണ്ട് കൈമാറ്റം ചെയ്യുന്നത്.

സംസ്ഥാനസമിതി യോഗത്തില്‍ പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍, വൈസ് പ്രസിഡന്റ് സി അബ്ദുല്‍ ഹമീദ്, ട്രഷറര്‍ കെ എച്ച് നാസര്‍, സെക്രട്ടറിമാരായ പി കെ അബ്ദുല്‍ ലത്തീഫ്, എസ് നിസാര്‍, സി എ റഊഫ് തുടങ്ങിയവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it