Sub Lead

ഹരിയാനയില്‍ സ്ത്രീവോട്ടര്‍മാരെ വോട്ട് ചെയ്ത് 'സഹായിച്ച്' പോളിങ് ഏജന്റ്

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിലാണ് സംഭവം. പോളിങ് ഏജന്റ് വോട്ടര്‍മാരെ സ്വാധീനിക്കുന്ന വീഡിയോ ട്വിറ്ററില്‍ ചിലര്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് ഹരിയാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിച്ചത്.

ഹരിയാനയില്‍ സ്ത്രീവോട്ടര്‍മാരെ വോട്ട് ചെയ്ത് സഹായിച്ച് പോളിങ് ഏജന്റ്
X

ഫരീദാബാദ്: ഫരീദാബാദില്‍ വോട്ട് ചെയ്യുന്ന കാബിനില്‍ കയറി ബട്ടന്‍ അമര്‍ത്തിയ പോളിങ് ഏജന്റ് അറസ്റ്റില്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിലാണ് സംഭവം. പോളിങ് ഏജന്റ് വോട്ടര്‍മാരെ സ്വാധീനിക്കുന്ന വീഡിയോ ട്വിറ്ററില്‍ ചിലര്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് ഹരിയാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിച്ചത്.

ഫരീദാബാദിലെ പ്രിതാലയിലുള്ള അശ്വതി ബൂത്തില്‍ നീല ടീഷര്‍ട്ടിട്ടയാള്‍ തന്റെ സീറ്റില്‍ ഇരിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. വനിതാ വോട്ടര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു. തുടര്‍ന്ന് വനിതാ വോട്ടര്‍മാരില്‍ ഒരാള്‍ വോട്ട് ചെയ്യാനുള്ള കൂടിനകത്തേക്ക് കയറിയപ്പോള്‍ ഇയാള്‍ ധൃതിയില്‍ നടന്നുചെന്ന് വോട്ടിങ് യന്ത്രത്തിലെ ബട്ടനില്‍ വിരലമര്‍ത്തി തിരിച്ചു നടക്കുന്നതും കാണാം. മറ്റു രണ്ടു സ്ത്രീകളുടെ കാര്യത്തിലും ഇയാള്‍ ഇതേ നടപടി ആവര്‍ത്തിച്ചു.

ഇയാള്‍ വോട്ടിങ് കംപാര്‍ട്ട്‌മെന്റിലേക്ക് പോവുന്നത് ഉദ്യോഗസ്ഥരാരും തടയുന്നതായി ദൃശ്യത്തില്‍ ഇല്ല. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ നിരവധി പേര്‍ ടാഗ് ചെയ്തിരുന്നു. കുറ്റക്കാരനെതിരേ ഉടന്‍ നടപടി സ്വീകരിച്ചതായി ഫരീദാബാദ് ജില്ലാ ഇലക്ഷന്‍ ഓഫിസ് അറിയിച്ചു. ചുരുങ്ങിയത് മൂന്ന് വനിതാ വോട്ടര്‍മാരെ ഇയാള്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതായി പ്രാദേശിക തിരഞ്ഞെടുപ്പ് ഓഫിസ് അറിയിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ബൂത്ത് സന്ദര്‍ശിച്ചു. ഞായറാഴ്ച്ച വൈകുന്നേരത്തോടെയാണ് പ്രതി അറസ്റ്റിലായത്. ഫരീദാബാദ് തിരഞ്ഞെടുപ്പ് നിരീക്ഷകന്റെ റിപോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

Next Story

RELATED STORIES

Share it