എസ്എഫ്‌ഐക്കാരുടെ മര്‍ദനത്തിനിരയായ പോലിസുകാരന് സസ്‌പെന്‍ഷന്‍; നടപടി വ്യാജ പരാതിയിലെന്ന് പോലിസുകാരന്‍
നേരത്തെ സിപിഎം ഓഫിസില്‍ റെയ്ഡ് നടത്തിയ എസിപി ചൈത്ര തെരേസ ജോണിനെ ചുമതലയില്‍ നിന്ന് മാറ്റിയത് വിവാദമായിരുന്നു. അതിനിടേയാണ് എസ്എഫ്‌ഐകാരുടെ മര്‍ദനത്തിനിരയായ പോലിസുകാരനെ സസ്‌പെന്റ് ചെയ്തിരിക്കുന്നത്.

തിരുവനന്തപുരം പാളയത്ത് സിഗ്‌നല്‍ ലംഘിച്ചെത്തിയ ബൈക്ക് തടഞ്ഞ വിനയചന്ദ്രന്‍, ശരത് എന്നീ പൊലീസുകാര്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദനത്തിന് ഇരയായിരുന്നു. യൂനിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ യൂനിറ്റ് പ്രസിഡന്റ് നസീമിന്റെയും പ്രവര്‍ത്തകനായ ആരോമലിന്റെയും നേതൃത്വത്തിലായിരുന്നു പോലിസുകാരന് മര്‍ദ്ദനം. കേസില്‍ ആകെയുള്ള ആറ് പ്രതികളില്‍ നാല് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കീഴടങ്ങിയിരുന്നെങ്കിലും മുഖ്യപ്രതിയായ നസീം അടക്കം രണ്ട് പേരെ ഇനിയും കസ്റ്റഡിയിലെടുത്തിട്ടില്ല. ഒളിവിലാണ് എന്ന് പൊലീസ് പറയുന്ന നസീം യൂണിവേഴ്‌സിറ്റി കോളജില്‍ മന്ത്രിമാര്‍ പങ്കെടുത്ത പരിപാടിയിലിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. പോലിസുകാരെ മര്‍ദിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ പൊതുപരിപാടികളില്‍ പോലും പങ്കെടുക്കുമ്പോഴാണ് പോലിസുകാരനെതിരേ നടപടിയെടുത്തിരിക്കുന്നത്. നേരത്തെ സിപിഎം ഓഫിസില്‍ റെയ്ഡ് നടത്തിയ എസിപി ചൈത്ര തെരേസ ജോണിനെ ചുമതലയില്‍ നിന്ന് മാറ്റിയത് വിവാദമായിരുന്നു. അതിനിടേയാണ് എസ്എഫ്‌ഐകാരുടെ മര്‍ദനത്തിനിരയായ പോലിസുകാരനെ സസ്‌പെന്റ് ചെയ്തിരിക്കുന്നത്.
RELATED STORIES
നട്ടെല്ലുള്ള മാധ്യമസ്ഥാപനങ്ങള്‍ ഇന്നും ഇന്ത്യാ രാജ്യത്തുണ്ട്; ന്യൂസ്...
3 Oct 2023 5:10 PM GMTകടയ്ക്കല്‍ സംഭവം അങ്ങിനെ ലഘൂകരിക്കാന്‍ കഴിയുന്ന ഒന്നല്ല;...
27 Sep 2023 11:16 AM GMT'സനാതനികള്‍ പലരെയും കൊന്ന് കുഴിച്ച് മൂടിയിട്ടുണ്ട്; ഉദയനിധി പറഞ്ഞതില്‍ ...
6 Sep 2023 7:36 AM GMTമൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ എന്താണ് ചെയ്യേണ്ടത്?; വിശദീകരണവുമായി...
21 Aug 2023 12:40 PM GMTആറ് ജില്ലകളില്‍ പേരിനു പോലും ഒരു മുസ് ലിമില്ല; ബ്ലോക്ക് പ്രസിഡന്റ്...
8 Jun 2023 9:53 AM GMTകണ്ണൂരിലെ ട്രെയിന്‍ തീവയ്പ്: 'നിജസ്ഥിതി പറയാന്‍ എല്ലാവരും മടിക്കുന്നു; ...
3 Jun 2023 8:35 AM GMT