Sub Lead

ആലപ്പുഴയില്‍ പ്രതികളുടെ പരാക്രമം; പോലിസുകാര്‍ക്ക് പരിക്ക്

സൗത്ത് സ്‌റ്റേഷനിലെ പോലിസുകാരന്‍ സജീഷ്, കുത്തിയതോട് സ്‌റ്റേഷനിലെ പോലിസുകാരന്‍ വിജീഷ് എന്നിവര്‍ക്ക് പരിക്കേറ്റു.

ആലപ്പുഴയില്‍ പ്രതികളുടെ പരാക്രമം; പോലിസുകാര്‍ക്ക് പരിക്ക്
X

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ രണ്ടിടങ്ങളില്‍ പോലിസുകാര്‍ക്ക് നേരെ ആക്രമണം. സൗത്ത് സ്‌റ്റേഷനിലെ പോലിസുകാരന്‍ സജീഷ്, കുത്തിയതോട് സ്‌റ്റേഷനിലെ പോലിസുകാരന്‍ വിജീഷ് എന്നിവര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയോടെയാണ് സംഭവം. വെട്ടു കേസിലെ പ്രതിയെ പിടികൂടാന്‍ പോയപ്പോഴാണ് സൗത്ത് സ്‌റ്റേഷനിലെ പോലിസുകാരന് വെട്ടേറ്റത്. പ്രതി ഒളിവില്‍ പോയി. കോടംതുരുത്തില്‍ രണ്ടുപേര്‍ തമ്മിലുള്ള അടിപിടി പരിഹരിക്കുന്നതിനിടെയാണ് വിജേഷിന് കുത്തേറ്റത്. ഒരാളെ ആലപ്പുഴ മെഡിക്കല്‍ കോളജിലും മറ്റൊരാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.


Next Story

RELATED STORIES

Share it