Sub Lead

ഫാത്തിമ ലത്തീഫിന്റെ മരണം: ഐഐടി ഉപരോധത്തിനിടെ കാംപസ്ഫ്രണ്ട് ദേശീയ സെക്രട്ടറി ഉള്‍പ്പടെ നേതാക്കള്‍ അറസ്റ്റില്‍

കാംപസ് ഫ്രണ്ട് ദേശീയ സെക്രട്ടറി എസ് മുഹമ്മദ് റാഷിദ്, സംസ്ഥാന കമ്മിറ്റി അംഗം മുസ്തഫ എന്നിവര്‍ ഉള്‍പ്പെടെ നേതാക്കളെ പോലിസ് അറസ്റ്റ് ചെയ്തു.

ഫാത്തിമ ലത്തീഫിന്റെ മരണം:  ഐഐടി ഉപരോധത്തിനിടെ കാംപസ്ഫ്രണ്ട് ദേശീയ സെക്രട്ടറി ഉള്‍പ്പടെ നേതാക്കള്‍ അറസ്റ്റില്‍
X

ചെന്നൈ: മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫ് ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണവിധേയരായ സുദര്‍ശന്‍ പത്മനാഭന്‍ ഉള്‍പ്പടെയുള്ള അധ്യാപകര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് മദ്രാസ് ഐഐടിക്ക് മുന്നില്‍ ഉപരോധ സമരം സംഘടിപ്പിച്ചു. ഫാത്തിമ ലത്തീഫിന്റെ കൊലപാതകത്തില്‍ മുഖ്യപ്രതിയായ സുദര്‍ശന്‍ പത്മനാഭനെ ഉടനെ പുറത്താക്കണമെന്നും പോലിസ് നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഉപരോധ സമരം.

പ്രതിഷേധ സമരം ആരംഭിച്ചതോടെ പോലിസ് എത്തി നേതാക്കള്‍ ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. കാംപസ് ഫ്രണ്ട് ദേശീയ സെക്രട്ടറി എസ് മുഹമ്മദ് റാഷിദ്, സംസ്ഥാന കമ്മിറ്റി അംഗം മുസ്തഫ എന്നിവര്‍ ഉള്‍പ്പെടെ നേതാക്കളെ പോലിസ് അറസ്റ്റ് ചെയ്തു. നേതാക്കളെ കോട്ടൂര്‍പുരം പോലിസ് സ്‌റ്റേഷനിലേക്ക് മാറ്റി. ഇതോടെ റോഡ് ഉപരോധത്തിന് ആഹ്വാനം ചെയ്ത സമരക്കാര്‍ നേതാക്കളെ ഉടന്‍ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

ഇസ്‌ലാമോ ഫോബിക് ആയ സ്ഥാനപനത്തില്‍ ഫാത്തിമ ലത്തീഫിനെ കൊലപ്പെടുത്തിയിട്ട് ഒരുമാസം പിന്നിട്ടെന്നും പ്രതികള്‍ക്കെതിരെ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. ആത്മഹത്യാക്കുറിപ്പ് പ്രകാരം ഐഐടി അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനാണ് ഫാത്തിമ ലത്തീഫിന്റെ മരണത്തിന് ഉത്തരവാദിയെന്ന് വ്യക്തമായതാണ്. മുഖ്യപ്രതിയാണെന്ന് തെളിഞ്ഞിട്ടും കോളജില്‍ നിന്ന് പുറത്താക്കുകയോ പോലിസ് അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല.

അതേസമയം, പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ പോലിസ് തിടുക്കും കാട്ടുകയാണ്. പോലിസിന്റെ നടപടി ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണെന്ന് കാംപസ്ഫ്രണ്ട് കുറ്റപ്പെടുത്തി.




Next Story

RELATED STORIES

Share it