Sub Lead

കുഞ്ഞിനെ കടലിലെറിഞ്ഞു കൊന്ന സംഭവം: ശരണ്യയുടെ കാമുകന്‍ അറസ്റ്റില്‍

കുഞ്ഞിനെ കടലില്‍ എറിഞ്ഞു കൊല്ലാനും കൊലയുടെ ഉത്തരവാദിത്തം ഭര്‍ത്താവിന്റെ മേല്‍ സ്ഥാപിക്കാനുമുള്ള നീക്കം ശരണ്യ ഒറ്റയ്ക്കാണ് നടത്തിയത് എന്നായിരുന്നു നേരത്തെയുള്ള പോലിസിന്റെ നിഗമനം.

കുഞ്ഞിനെ കടലിലെറിഞ്ഞു കൊന്ന സംഭവം: ശരണ്യയുടെ കാമുകന്‍ അറസ്റ്റില്‍
X

കണ്ണൂര്‍: ഒന്നര വയസുള്ള മകനെ തയ്യില്‍ കടലില്‍ എറിഞ്ഞു കൊന്ന കേസിലെ പ്രതിയായ ശരണ്യയുടെ കാമുകന്‍ അറസ്റ്റില്‍. വലിയന്നൂര്‍ സ്വദേശി നിധിനേയാണ് കണ്ണൂര്‍ സിറ്റി പോലിസ് അറസ്റ്റ് ചെയ്തത്. ശരണ്യയെ അറസ്റ്റ് ചെയ്ത് ഒരാഴ്ച കഴിഞ്ഞ ശേഷമാണ് പ്രേരണ കുറ്റത്തിന് ഇയാളെ അറസ്റ്റ് ചെയ്തത്.

കുഞ്ഞിനെ കടലില്‍ എറിഞ്ഞു കൊല്ലാനും കൊലയുടെ ഉത്തരവാദിത്തം ഭര്‍ത്താവിന്റെ മേല്‍ സ്ഥാപിക്കാനുമുള്ള നീക്കം ശരണ്യ ഒറ്റയ്ക്കാണ് നടത്തിയത് എന്നായിരുന്നു നേരത്തെയുള്ള പോലിസിന്റെ നിഗമനം.

ശരണ്യയെ വിശദമായി ചോദ്യം ചെയ്യലിലാണ് കുഞ്ഞിനെ കൊല്ലാന്‍ നിതിന്‍ പ്രേരിപ്പിച്ചെന്ന് ശരണ്യ സമ്മതിച്ചത്. തുടര്‍ന്ന് നിതിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകത്തിന്റെ ഗൂഡാലോചനയില്‍ നിധിനും പങ്കുണ്ടെന്ന് വ്യക്തമായത്. നേരത്തെ നിതിനെ ചോദ്യം ചെയ്ത് പോലിസ് വിട്ടയിച്ചിരുന്നു.

Next Story

RELATED STORIES

Share it