- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പഴയ ഒരു രൂപാ നോട്ടിന് ഷൂ; കോഴിക്കോട് ചെരിപ്പുകടയ്ക്ക് മുന്നില്‍ തിക്കും തിരക്കും, പോലിസ് ലാത്തിവീശി, കടയുടമകള്‍ അറസ്റ്റില്‍

കോഴിക്കോട്: പഴയ ഒരു രൂപാ നോട്ടുമായി വരുന്ന ആദ്യ നൂറുപേര്‍ക്ക് ഷൂ സമ്മാനമായി നല്‍കുമെന്ന ഓഫറിനെ തുടര്‍ന്ന് കോഴിക്കോട് മാനാഞ്ചിറയിലെ ചെരിപ്പുകടയ്ക്ക് മുന്നില്‍ വന്‍ തിരക്കും സംഘര്‍ഷവും. 'ട്രെന്‍ഡ് ഫാക്ടറി' എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു ഈ ഓഫര്‍ പ്രഖ്യാപിച്ചത്.
ഉദ്ഘാടന ദിവസമായ ഇന്ന് പുലര്‍ച്ചെ മുതല്‍ പ്രായഭേദമന്യേ നിരവധി പേര്‍ കടയുടെ പരിസരത്ത് എത്തിച്ചേര്‍ന്നതോടെ സ്ഥിതി നിയന്ത്രണാതീതമായി. എത്തിയവരില്‍ ഭൂരിഭാഗവും കുട്ടികളായിരുന്നു. രാവിലെ പത്തു മണിയോടെ എത്തണമെന്നായിരുന്നു ഓഫറില്‍ വ്യക്തമാക്കിയിരുന്നതെങ്കിലും പുലര്‍ച്ചെ രണ്ടുമണിയോടെ തന്നെ ആളുകള്‍ എത്തിയിരുന്നു.
തിരക്ക് കൂടുകയും സംഘര്‍ഷാവസ്ഥ രൂപപ്പെടുകയും ചെയ്തതോടെ കടയുടമകള്‍ പോലിസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലിസ് തിരക്ക് നിയന്ത്രിക്കാന്‍ ലാത്തിച്ചാര്‍ജ് നടത്തി. സംഭവത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. സ്ഥാപനത്തിന്റെ ഉടമകളെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പഴയ ഒരു രൂപാ നോട്ടുമായി ആദ്യം എത്തുന്ന നൂറുപേര്‍ക്ക് ഷൂവും, തുടര്‍ന്ന് എത്തുന്ന നൂറുപേര്‍ക്ക് വാച്ചും സമ്മാനമായി നല്‍കുമെന്നായിരുന്നു സ്ഥാപനത്തിന്റെ പ്രഖ്യാപനം. ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സാമൂഹികമാധ്യമങ്ങളിലൂടെ ഓഫര്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ നിന്നായി ആളുകള്‍ എത്തിച്ചേരുകയായിരുന്നു. പുലര്‍ച്ചെ ആദ്യം എത്തിയ കുറച്ച് പേര്‍ക്ക് ഷൂ വിതരണം ചെയ്തതായാണ് വിവരം.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















