Latest News

ഹോസ്റ്റലില്‍ സഹപാഠികളെ ഇരുമ്പുവടികൊണ്ട് ആക്രമിച്ചു; ഒരു വിദ്യാര്‍ഥി കൊല്ലപ്പെട്ടു, എട്ടുപേര്‍ക്ക് പരിക്ക്

ഹോസ്റ്റലില്‍ സഹപാഠികളെ ഇരുമ്പുവടികൊണ്ട് ആക്രമിച്ചു; ഒരു വിദ്യാര്‍ഥി കൊല്ലപ്പെട്ടു, എട്ടുപേര്‍ക്ക് പരിക്ക്
X

ബല്ലാരി: കര്‍ണാടകയിലെ ബല്ലാരിയില്‍ ഗുരുകുല റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഹോസ്റ്റലില്‍ വിദ്യാര്‍ഥി സഹപാഠികളെ ഇരുമ്പുവടികൊണ്ട് ക്രൂരമായി ആക്രമിച്ചു. സംഭവത്തില്‍ ഒരു വിദ്യാര്‍ഥി കൊല്ലപ്പെടുകയും എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്.

രാത്രി ഭക്ഷണത്തിന് ശേഷം വിദ്യാര്‍ഥികള്‍ ഹോസ്റ്റലില്‍ ഉറങ്ങാന്‍ പോയ സമയത്താണ് ആക്രമണം നടന്നത്. ഉറങ്ങിക്കിടന്ന വിദ്യാര്‍ഥികളെ പ്രതി ഇരുമ്പുവടികൊണ്ട് തുടര്‍ച്ചയായി മര്‍ദിക്കുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിച്ച ഹോസ്റ്റല്‍ വാര്‍ഡനെയും പ്രതി ആക്രമിച്ചതായാണ് വിവരം. സംഭവത്തിന് ശേഷം പ്രതി സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും പ്രതി മയക്കുമരുന്നിന് അടിമയാണെന്ന് പരിക്കേറ്റ വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ ആരോപിച്ചു.

പരിക്കേറ്റവരെ ബല്ലാരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലും ട്രോമ കെയര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ ബല്ലാരി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒളിവിലുള്ള പ്രതിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it