Latest News

വെറുപ്പും വിദ്വേഷവും വളര്‍ത്താനുള്ള ശ്രമങ്ങള്‍ക്കെതിരേ കേരളീയ സമൂഹം ജാഗ്രത പാലിക്കണം: പ്രവാസി വെല്‍ഫെയര്‍

വെറുപ്പും വിദ്വേഷവും വളര്‍ത്താനുള്ള ശ്രമങ്ങള്‍ക്കെതിരേ കേരളീയ സമൂഹം ജാഗ്രത പാലിക്കണം: പ്രവാസി വെല്‍ഫെയര്‍
X

ദോഹ: ജാതി-മത വേര്‍തിരിവുകള്‍ക്കതീതമായി കേരളത്തിന്റെ സൗഹാര്‍ദ്ദത്തിന്റെയും പരസ്പര സഹകരണത്തിന്റെയും സ്‌നേഹത്തിന്റെയും മഹത്തായ പാരമ്പര്യം തകര്‍ക്കാന്‍ ശ്രമിക്കുന്ന വെറുപ്പും വിദ്വേഷവും വളര്‍ത്താനുള്ള നീക്കങ്ങളെ ശക്തമായി ചെറുക്കാന്‍ കേരളീയ സമൂഹം തയ്യാറാകണമെന്ന് പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രമോഹന്‍. പ്രവാസി വെല്‍ഫെയര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കലയും സാഹിത്യവും മനുഷ്യര്‍ക്കിടയില്‍ അകല്‍ച്ചയും അപരത്വവും സൃഷ്ടിക്കാനുള്ള ഉപാധികളാകരുതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ കേരളത്തിന്റെ ശ്രേഷ്ഠമായ പാരമ്പര്യത്തെ ഇല്ലാതാക്കാനും തങ്ങളുടെ സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് അനുകൂലമായ പശ്ചാത്തലം സൃഷ്ടിക്കാനുമാണ് 'ദി കേരള സ്റ്റോറി' പോലുള്ള സിനിമകളിലൂടെ ചില നിര്‍മാതാക്കള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പ്രവാസി വെല്‍ഫെയര്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് റാസിഖ് നാരങ്ങോളി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ലയിലെ പുതിയ മണ്ഡലം ഭാരവാഹികളെ ആദരിച്ചു. വിമന്‍സ് ജസ്റ്റിസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് നദീറ അഹമ്മദ്, സൈനുദ്ദീന്‍ ചെറുവണ്ണൂര്‍, അംജദ് കൊടുവള്ളി എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് ആരിഫ് വടകര സമാപന പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി ബാസിം കൊടപ്പന പരിപാടി നിയന്ത്രിച്ചു.

Next Story

RELATED STORIES

Share it