Sub Lead

ജീവനക്കാര്‍ക്കെതിരായ പോക്‌സോ കേസുകള്‍; കോഴിക്കോട്-കണ്ണൂര്‍ റൂട്ടില്‍ ബസ്സുകളുടെ മിന്നല്‍ പണിമുടക്ക്

ജീവനക്കാര്‍ക്കെതിരായ പോക്‌സോ കേസുകള്‍;  കോഴിക്കോട്-കണ്ണൂര്‍ റൂട്ടില്‍ ബസ്സുകളുടെ മിന്നല്‍ പണിമുടക്ക്
X

കോഴിക്കോട്: കോഴിക്കോട്ട് സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്. കോഴിക്കോട്-കണ്ണൂര്‍, കോഴിക്കോട്-തൊട്ടില്‍പ്പാലം റൂട്ടുകളില്‍ ഓടുന്ന ബസ്സുകള്‍ ആണ് പണിമുടക്കുന്നത്. വിദ്യാര്‍ഥികളുടെ പരാതിയില്‍ ബസ് ജീവനക്കാര്‍ക്കെതിരേ പോക്‌സോ ഉള്‍പ്പെടെ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. തൊട്ടില്‍പാലം റൂട്ടില്‍ ഓടുന്ന ബസ്സില്‍ യാത്ര ചെയ്ത വിദ്യാര്‍ഥിയുടെ പരാതിയില്‍ ചൊക്ലി പോലിസും തൃശ്ശൂര്‍ കോഴിക്കോട്-കണ്ണൂര്‍ റൂട്ടില്‍ ഓടുന്ന ബസ്സില്‍ യാത്ര ചെയ്ത വിദ്യാര്‍ഥിയുടെ പരാതിയില്‍ തേഞ്ഞിപ്പലം സ്‌റ്റേഷനിലുമാണ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. മതിയായ അന്വേഷണം നടത്താതെയാണ് പോലിസ് നടപടി എന്നാണ് ബസ് ജീവനക്കാരുടെ ആരോപണം. ഇതേത്തുടര്‍ന്നാണ് പണിമുടക്ക് നടത്തുന്നത്. മിന്നല്‍ പണിമുടക്ക് കാരണം യാത്രക്കാര്‍ പെരുവഴിയിലായി.

Next Story

RELATED STORIES

Share it