Sub Lead

പന്ത്രണ്ടുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച രണ്ട് പേര്‍ പിടിയില്‍

പന്ത്രണ്ടുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച രണ്ട് പേര്‍ പിടിയില്‍
X

തിരുവനന്തപുരം: പന്ത്രണ്ടുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച രണ്ട് പേര്‍ പൂവാര്‍ പൊലീസിന്റെ പിടിയില്‍. കന്യാകുമാരി മേല്‍പാലത്ത് പ്രദീപ്, വിളവന്‍കോട് സ്വദേശി മെര്‍ലിന്‍ എന്നിവരാണ് പിടിയിലായത്. നെയ്യാറ്റിന്‍കര ഡിവൈഎസ്പി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം തമിഴ്‌നാട്ടിലെ രാമേശ്വരം, ധനുഷ്‌കോടി, മാര്‍ത്താണ്ഡം തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.

ഇവര്‍ക്കൊപ്പം പെണ്‍കുട്ടിയെയും പോലിസ് കണ്ടെത്തി. 21 നാണ് പൂവാറില്‍ നിന്നും പെണ്‍കുട്ടിയെ ഇവര്‍ ബലമായി കടത്തിക്കൊണ്ട് പോയത്. പെണ്‍കുട്ടിയെ ഇവര്‍ പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. ഇരുവര്‍ക്കുമെതിരെ പോക്‌സോ പ്രകാരമാണ് കേസ്. കോടതിയില്‍ ഹാജരാക്കി ഇവരെ റിമാന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it