തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നരേന്ദ്ര മോദി ഇന്ന് കേരളത്തില്‍
വൈകിട്ട് കോഴിക്കോട്ടെ പൊതുയോഗത്തില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി പതിനെട്ടിന് തിരുവനന്തപുരത്തും പ്രസംഗിക്കും.

കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. വൈകിട്ട് കോഴിക്കോട്ടെ പൊതുയോഗത്തില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി പതിനെട്ടിന് തിരുവനന്തപുരത്തും പ്രസംഗിക്കും. എന്നാല്‍, രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍ മോദി എത്തില്ല. വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന റാലിയിലാണ് മോദി പങ്കെടുക്കുന്നത്. വടകര, കോഴിക്കോട്, മലപ്പുറം അടക്കമുള്ള മണ്ഡലങ്ങളിലെ പ്രവര്‍ത്തകരാണ് റാലിയില്‍ പങ്കെടുക്കുക. ഹിന്ദു ഭൂമിപക്ഷ മണ്ഡലത്തില്‍ നിന്നും രാഹുല്‍ ഒളിച്ചോടിയെന്ന തന്റെ നേരത്തെയുള്ള വിമര്‍ശനം കോഴിക്കോടും പ്രധാനമന്ത്രി ആവര്‍ത്തിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
വയനാട്ടില്‍ മോദിക്കു പകരം ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഈ മാസം പതിനാറിന് വയനാട്ടിലെത്തും. ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ വോട്ടാക്കി മാറ്റാന്‍ ശ്രമിക്കുന്ന ബിജെപി പ്രധാനമന്ത്രിയെ ശബരിമലയിലെത്തിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, പത്തനംതിട്ട അടക്കമുള്ള മണ്ഡലങ്ങളില്‍ പ്രധാനമന്ത്രി എത്തില്ല. ഇതിനിടെ ശബരിമലയില്‍ സ്ത്രീയെ ആക്രമിച്ച കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിനെ കോഴിക്കോട്ടെ പ്രധാനമന്ത്രിയുടെ പരിപാടിയിലെത്തിച്ച് പൊതുപര്യടനം ശക്തമാക്കാനും ബിജെപി ആലോചിക്കുന്നുണ്ട്.
RELATED STORIES
ഏഷ്യന് ഗെയിംസ്; ആദ്യ ദിനം ഇന്ത്യക്ക് മൂന്ന് വെള്ളിയും രണ്ട് വെങ്കലവും
24 Sep 2023 6:07 AM GMTആര് എസ് എസ് നേതാവിന്റെ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത പി കെ...
24 Sep 2023 5:55 AM GMTപ്രശസ്ത സംവിധായകന് കെ ജി ജോര്ജ് അന്തരിച്ചു
24 Sep 2023 5:43 AM GMTപശുവിനെ മേയ്ക്കുന്നതിനിടെ കാട്ടാന ആക്രമണം; കര്ഷകന് മരിച്ചു
23 Sep 2023 5:13 PM GMTതിരുവനന്തപുരത്ത് സ്ഥാനാര്ത്ഥിത്വം പ്രഖ്യാപിച്ച് ശശി തരൂര്
23 Sep 2023 2:37 PM GMTസിഖ് ഫോര് ജസ്റ്റിസ് തലവനെതിരെ നടപടിയുമായി എന്ഐഎ
23 Sep 2023 12:20 PM GMT