- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വര്‍ഗീയവാദിയാക്കാന്‍ തുനിഞ്ഞിറങ്ങിയ ബിജെപിക്ക് തിരിച്ചടി; മോദി പുറത്തിറക്കിയ സ്വാതന്ത്ര്യ സമര രക്തസാക്ഷികളില്‍ വാരിയംകുന്നനും
1857നും 1947നും ഇടയില്‍ ഇന്ത്യന്‍ സ്വാതന്ത്ര സമരത്തില്‍ പങ്കെടുത്ത് രക്തസാക്ഷികളായവരുടെ പേരുകളാണ് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഈ പുസ്തകത്തിലുള്ളത്.

ന്യൂഡല്‍ഹി: വര്‍ഗീയവാദിയാക്കാന്‍ തുനിഞ്ഞിറങ്ങിയ ബിജെപിക്ക് കനത്ത പ്രഹരമേല്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും. ഡിക്ഷണറി ഓഫ് മാര്‍ട്ടയേഴ്‌സ് ഇന്‍ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിള്‍ എന്ന് പേരിട്ട പ്രസിദ്ധീകരണത്തിലാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്‌ല്യാരും ഇടംപിടിച്ചത്. 1857നും 1947നും ഇടയില്‍ ഇന്ത്യന്‍ സ്വാതന്ത്ര സമരത്തില്‍ പങ്കെടുത്ത് രക്തസാക്ഷികളായവരുടെ പേരുകളാണ് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഈ പുസ്തകത്തിലുള്ളത്.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്ന് പങ്കാളികളായവരുടെ പേരാണ് പ്രസിദ്ധീകരണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാരിയംകുന്നത്ത് കുറ്റഹമ്മദ് ഹാജി മലബാറിലെ മൊയ്ദീന്‍ ഹാജിയുടെയും ആമിനയുടെയും മകനായാണ് ജനിച്ചത് എന്ന് തുടങ്ങി അദ്ദേഹവുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അടുത്തിടെ കേരളത്തില്‍ സജീവ ചര്‍ച്ചാവിഷയമായി മാറിയിരുന്നു. ഇദ്ദേഹത്തിന്റെ ജീവിതം ആസ്പദമാക്കി ആഷിഖ് അബു പുതിയ സിനിമ പ്രഖ്യാപിച്ചതോടെയാണ് സംസ്ഥാനത്ത് വാരിയംകുന്നത്ത് ചര്‍ച്ചയായത്. സിനിമയെ എതിര്‍ത്തു ബിജെപി പരസ്യമായി രംഗത്തെത്തിയിരുന്നു. ചിത്രത്തിനെതിരെ ഹിന്ദുഐക്യവേദിയും ബിജെപി നേതാക്കളും പരസ്യമായി രംഗത്ത് വന്നിരുന്നു.
മലബാര്‍ സമരം ഹിന്ദു വിരുദ്ധമായിരുന്നെന്നും സ്വാതന്ത്ര്യ സമരവുമായി അതിന് യാതൊരു വിധ ബന്ധവുമില്ലെന്നും സംഘപരിവാര്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍, അതേ ബിജെപിയുടെ പ്രധാനമന്ത്രി തന്നെ വാരിയംകുന്നത്ത് ഹാജി സ്വാതന്ത്ര്യ സമര സേനാനിയാണെന്ന പുസ്തകം പുറത്തിറക്കിയത് അവര്‍ക്ക് കനത്ത തിരിച്ചടിയായി.
പ്രധാന ബ്രിട്ടീഷ് വിരുദ്ധ നായക പോരാളിയായിരുന്ന ആലി മുസ്‌ല്യാരുടെ ബന്ധുവും സന്തത സഹചാരിയുമായിരുന്നു കുഞ്ഞഹമ്മദ് ഹാജി.ബ്രിട്ടീഷ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനാല്‍ അദ്ദേഹവും പിതാവും മക്കയിലേക്ക് നാടുകടത്തപ്പെട്ടു. പിന്നീട് മടങ്ങിയെത്തിയ അവര്‍ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം അവസാനിപ്പിച്ചില്ല. തുടര്‍ന്ന് ശ്രദ്ധേയനായ ഖിലാഫത്ത് നേതാവായി കുഞ്ഞഹമ്മദ് ഹാജി മാറിയെന്നും പുസ്തകം വിവരിക്കുന്നു.
1922 ജനുവരി മാസത്തില്‍ കല്ലാമൂലയില്‍ വച്ച് കുഞ്ഞഹമ്മദാജിയെ ബ്രിട്ടീഷുകാര്‍ പിടികൂടി. വിചാരണക്ക് ശേഷം 1922 ജനുവരി 20ന് ബ്രിട്ടീഷുകാര്‍ അദ്ദഹത്തെ വെടിവെച്ചു വീഴ്ത്തി....' (Dictionary of Matryrs Volume 5 Page 248). തുടങ്ങിയ വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആലി മുസ് ല്യാരുമായി ബന്ധപ്പെട്ട വിവരങ്ങളും പ്രാധാന്യത്തോടെ പ്രസിദ്ധീകരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില് ബഹുനില കെട്ടിടം തകര്ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില് പാറമടയില് പൊട്ടിത്തെറി; രണ്ട് അന്തര്സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില് കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്കടകള്ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില് ഓറഞ്ച് അലര്ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്; കോട്ടയം ജില്ലയില് ആകെ 32...
21 Sep 2020 12:50 AM GMT


















