- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്ലസ് വണ്‍ പ്രവേശനം: സപ്ലിമെന്ററി അലോട്ട്‌മെന്റിന് നാളെ രാവിലെ മുതല്‍ അപേക്ഷിക്കാം
വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിവരെ പുതുക്കല്‍, പുതിയ അപേക്ഷാഫോറം എന്നിവ ഓണ്‍ലൈനായി സമര്‍പ്പിക്കാം.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ഇതുവരെ അപേക്ഷിച്ചിട്ട് ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെയും അപേക്ഷ നല്‍കാന്‍ കഴിയാതിരുന്നവര്‍ക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന് നാളെ രാവിലെ പത്തു മുതല്‍ അപേക്ഷിക്കാം. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിവരെ പുതുക്കല്‍, പുതിയ അപേക്ഷാഫോറം എന്നിവ ഓണ്‍ലൈനായി സമര്‍പ്പിക്കാം. വേക്കന്‍സിയും മറ്റു വിശദാംശങ്ങളും www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റിലെ click for higher secondary admission എന്ന ലിങ്കിലൂടെ പ്രവേശിക്കുമ്പോള്‍ കാണുന്ന ഹയര്‍സെക്കന്‍ഡറി അഡ്മിഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്കും മുഖ്യഘട്ടത്തില്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവര്‍ക്കും ക്വാട്ടയില്‍ പ്രവേശനം നേടിയ ശേഷം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയവര്‍ക്കും ഈ ഘട്ടത്തില്‍ വീണ്ടും അപേക്ഷിക്കാന്‍ സാധിക്കില്ല.
തെറ്റായ വിവരങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെട്ടത് കൊണ്ട് അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവര്‍ക്കും സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്. അപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ഹെല്‍പ്‌ഡെസ്‌കുകളിലൂടെ ദൂരീകരിക്കാന്‍ വേണ്ട സജ്ജീകരണങ്ങള്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ ഒരുക്കേണ്ടതാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ചു.
RELATED STORIES
മുഹമ്മദ് മരണത്തിനപ്പുറത്ത് വാഗ്ദാനം ചെയ്യപ്പെട്ട മധുരങ്ങളിലേക്ക്...
18 March 2025 12:50 PM GMTഎക്സ് മുസ്ലിം എന്ന ജീവിവര്‍ഗം
18 March 2025 12:41 PM GMT''ലവ് ജിഹാദ്, തുപ്പല് ജിഹാദ്....'' കാവിക്കൈകള്‍ ഉത്തരാഖണ്ഡിലെ...
15 March 2025 2:47 PM GMTമുസ്ലിംകള്ക്കെതിരായ വിജയാഘോഷത്തിന്റെ വൃത്തികെട്ട പ്രകടനമായി മാറുന്ന...
13 March 2025 2:28 PM GMTഹൈന്ദവ ആഘോഷങ്ങളും വിഭാഗീയ ദേശീയതയുടെ രാഷ്ട്രീയവും
13 March 2025 9:53 AM GMTവെസ്റ്റ്ബാങ്ക് ഇസ്രായേലില്‍ ചേര്‍ക്കാന്‍ സമ്മര്‍ദ്ദം ശക്തമാക്കി...
10 March 2025 12:51 PM GMT