Sub Lead

ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടാത്തവര്‍ക്കായി പദ്ധതികള്‍ ആവിഷ്‌കരിക്കും: മുഖ്യമന്ത്രി

ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടാത്തവര്‍ക്കായി പദ്ധതികള്‍ ആവിഷ്‌കരിക്കും: മുഖ്യമന്ത്രി
X

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയായ ലൈഫിന്റെ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാതിരുന്നവര്‍ക്കും വീട് നിര്‍മിച്ചു നല്‍കാനുള്ള പദ്ധതികള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭവനരഹിതരായ പാവങ്ങള്‍ ഉണ്ടാവരുതെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിന്റെ അടിസ്ഥാനത്തിലാണ് ലൈഫ് പദ്ധതിയുടെ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാതിരുന്നവരെക്കൂടി ഉള്‍പ്പെടുത്തി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. റോട്ടറി ഇന്റര്‍നാഷനലിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന വിവിധ സാമൂഹിക-സേവന പദ്ധതികളുടെ ഉദ്ഘാടനം കൊച്ചിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

2018ലെ പ്രളയബാധിതര്‍ക്കായി റോട്ടറി ഇന്റര്‍നാഷനല്‍ എറണാകുളം നിര്‍മിച്ചുനല്‍കിയ 28 വീടുകളുടെ താക്കോല്‍ദാനം മുഖ്യമന്ത്രി നിര്‍വഹിച്ചു. വിവിധതലങ്ങളില്‍ നിസ്തുലവും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്ന റോട്ടറി ഇന്റര്‍നാഷനലുമായി വിവിധ മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

റോട്ടറി ഇന്റര്‍നാഷനലിന്റെ വിവിധ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്ന എറ്റോസ് പ്രതിനിധി നാസര്‍ ഷെയ്ക്ക്, അഭിനേത്രി ആശാ ശരത് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. റോട്ടറി ജില്ലാ ഗവര്‍ണര്‍ മാധവ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന്‍ എംപി, പി ടി തോമസ് എംഎല്‍എ, റോട്ടറി ഇന്റര്‍നാഷനല്‍ ഡയറക്ടര്‍ കമല്‍ സാംഗ് വി പങ്കെടുത്തു.




Next Story

RELATED STORIES

Share it