Sub Lead

ഹരിത നേതാക്കളുടെ പരാതിയില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് അറസ്റ്റില്‍

ഹരിത നേതാക്കളുടെ പരാതിയില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് അറസ്റ്റില്‍
X

കോഴിക്കോട്: ലൈംഗിക ചുവയോടെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന ഹരിത നേതാക്കളുടെ പരാതിയില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് അറസ്റ്റില്‍. പരാതിയില്‍ മൊഴിയെടുക്കുന്നതിനായി നവാസിനെ പോലിസ് വിളിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിന് ശേഷം നവാസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

എംഎസ്എഫ് സംസ്ഥാന കമ്മിറ്റി യോഗത്തിനിടെ ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറയെ നവാസ് ലൈംഗിക പരാമര്‍ശം നടത്തി അധിക്ഷേപിച്ചുവെന്നാണ് 10 ഹരിത നേതാക്കള്‍ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. വനിതാ കമ്മീഷന്റെ നിര്‍ദേശപ്രകാരം ഓഗസ്റ്റ് 17നാണ് വെള്ളയില്‍ പോലിസ് കേസെടുത്തത്. വെള്ളയില്‍ സ്‌റ്റേഷനില്‍ വനിതാ പോലിസുകാരില്ലാത്തതിനാല്‍ കേസ് പിന്നീട് ചെമ്മങ്ങാട് സ്‌റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.

നവാസിനെതിരെ ഹരിത ലീഗ് സംസ്ഥാന കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. ഇതില്‍ നടപടിയുണ്ടാവാത്തതിനെ തുടര്‍ന്നാണ് ഇവര്‍ വനിതാ കമ്മീഷനെ സമീപിച്ചത്. വനിതാ കമ്മീഷനിലെ പരാതി പിന്‍വലിക്കണമെന്ന ലീഗ് നിര്‍ദേശം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് ഹരിത സംസ്ഥാന കമ്മിറ്റിയെ കഴിഞ്ഞ ദിവസം മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. മുസ് ലിംലീഗ് നടപടിക്കെതിരേ ഒരു വിഭാഗം എംഎസ്എഫ് നേതാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Next Story

RELATED STORIES

Share it