Sub Lead

ഇന്ധന വിലയിൽ വീണ്ടു വര്‍ധന; 22 ദിവസത്തിനുള്ളില്‍ ഇത് പന്ത്രണ്ടാം തവണ

പെട്രോളിനും ഡീസലിനും 28 പൈസ വീതം കൂടി

ഇന്ധന വിലയിൽ വീണ്ടു വര്‍ധന; 22 ദിവസത്തിനുള്ളില്‍ ഇത് പന്ത്രണ്ടാം തവണ
X

കൊച്ചി: ഇന്ധന വിലയിൽ വീണ്ടു വര്‍ധന. ഇന്ന് പെട്രോളിനും ഡീസലിനും 28 പൈസ വീതം കൂടി. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില നൂറ് രൂപയ്ക്കരികിലെത്തി. 99 രൂപ 48 പൈസയാണ് ഇപ്പോഴത്തെ വില. 94രൂപ 74പൈസയാണ് തിരുവനന്തപുരത്തെ ഇന്നത്തെ ഡീസൽ വില. 22 ദിവസത്തിനുള്ളില്‍ ഇത് പന്ത്രണ്ടാം തവണയാണ് ഇന്ധന വില കൂട്ടുന്നത്.

കൊച്ചിയില്‍ പെട്രോളിന് 97രൂപ 33പൈസയും ഡീസലിന് 92രൂപ 64പൈസയുമാണ് വില. കോഴിക്കോട് ഇത് 97രൂപ 74 പൈസയാണ്. 93രൂപ 08പൈസയാണ് കോഴിക്കോട്ടെ ഡീസൽ വില.

Next Story

RELATED STORIES

Share it