- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജസ്ഥാനില്‍ നിയമസഭ ചേരാന്‍ ഉപാധികളോടെ ഗവര്‍ണറുടെ അനുമതി
മുഖ്യമന്ത്രി അശോക് ഗെലോട്ട് രാഷ്ട്രപതിക്ക് കത്തയച്ചു

ജയ്പുര്‍: ദിവസങ്ങള്‍ നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവില്‍ രാജസ്ഥാനില്‍ നിയമസഭ ചേരാന്‍ ഗവര്‍ണര്‍ ഉപാധികളോടെ അനുമതി നല്‍കി. നോട്ടിസ് നല്‍കി 21 ദിവസത്തിനുശേഷം സഭ ചേരാമെന്നാണ് ഗവര്‍ണര്‍ കല്‍രാജ് മിശ്ര വ്യക്തമാക്കിയത്. അതേസമയം, ഗവര്‍ണറുടെ 'പ്രേമലേഖനം' ലഭിച്ചെന്നും മറുപടി ഉടന്‍ നല്‍കുമെന്നും പരിഹസിച്ച മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിനു കത്ത് നല്‍കി. നേരത്തേ, രാജസ്ഥാനില്‍ നിയമസഭ ചേരണമെന്ന അശോക് ഗെലോട്ട് സര്‍ക്കാരിന്റെ ശുപാര്‍ശ ഗവര്‍ണര്‍ കല്‍രാജ് മിശ്ര രണ്ടുതവണ മടക്കിയിരുന്നു.
അതിനിടെ, വിമത എംഎല്‍എമാര്‍ക്ക് അനുകൂലമായി ഹൈക്കോടതി നല്‍കിയ നിര്‍ദേശത്തിനെതിരേ സ്പീക്കര്‍ സി പി ജോഷി സുപ്രിംകോടതിയില്‍ നല്‍കിയ ഹരജി പിന്‍വലിച്ചു. സചിന്‍ പൈലറ്റ് ഉള്‍പ്പെടെ 19 വിമത എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന ഹരജി തടഞ്ഞ ഹൈക്കോടതി നിര്‍ദേശത്തിനെതിരേയാണ് സ്പീക്കര്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നത്. നിയമ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സ്പീക്കര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു.
Permission of the Governor to join the Legislative Assembly in Rajasthan
RELATED STORIES
ഇറാഖില് ഹൈപ്പര് മാര്ക്കറ്റില് തീപിടിത്തം; 50 പേര്ക്ക്...
17 July 2025 6:47 PM GMTഗസയില് വ്യാപക ആക്രമണം; അഞ്ച് ഇസ്രായേലി സൈനികര്ക്ക് പരിക്ക്
17 July 2025 4:40 PM GMTഗസയിലെ ഹോളി ഫാമിലി ചര്ച്ചില് സയണിസ്റ്റ് വ്യോമാക്രമണം; രണ്ടു...
17 July 2025 2:43 PM GMT200 റിയാലിന്റെ നോട്ട് വീണ്ടുമിറക്കി യെമനിലെ അന്സാറുല്ല സര്ക്കാര്
17 July 2025 2:29 PM GMTസെനെഗലില് നിന്ന് പുറത്തുപോവുകയാണെന്ന് ഫ്രാന്സ്; അവസാന സൈനികതാവളം...
17 July 2025 11:23 AM GMTലബ്നീസ് വിപ്ലവകാരി ജോര്ജ് ഇബ്രാഹീം അബ്ദുല്ലയെ ജയിലില് നിന്ന്...
17 July 2025 10:52 AM GMT