പേരാമ്പ്ര പള്ളിക്ക് കല്ലേറ്; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

സംഘപരിവാരം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിവസം ആര്‍എസ്എസ് ആക്രമണത്തില്‍ പ്രതിഷേധിക്കാനെന്ന പേരില്‍ നടത്തിയ ഡിവൈഎഫ്‌ഐ പ്രകടനത്തിനിടെയാണ് ടൗണ്‍ പള്ളിക്കുനേരെ കല്ലേറുണ്ടായത്.

പേരാമ്പ്ര പള്ളിക്ക് കല്ലേറ്;  സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

പേരാമ്പ്ര: ടൗണ്‍ ജുമാമസ്ജിദിന് നേരെ കല്ലെറിഞ്ഞ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. ചെറുവണ്ണൂര്‍ ബ്രാഞ്ച് സെക്രട്ടറി അതുല്‍ ദാസാണ് അറസ്റ്റിലായിരിക്കുന്നത്. സംഘപരിവാരം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിവസം ആര്‍എസ്എസ് ആക്രമണത്തില്‍ പ്രതിഷേധിക്കാനെന്ന പേരില്‍ നടത്തിയ ഡിവൈഎഫ്‌ഐ പ്രകടനത്തിനിടെയാണ് ടൗണ്‍ പള്ളിക്കുനേരെ കല്ലേറുണ്ടായത്. സംഭവത്തില്‍ എട്ടുപേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വ്യാഴാഴ്ച വൈകീട്ട് ഏഴോടെയാണ് ഡിവൈഎഫ്്‌ഐ പ്രകടനം നടത്തിയത്. തുടര്‍ന്നാണ് പള്ളിക്കുനേരെ കല്ലേറുണ്ടായത്. കല്ലേറില്‍ പള്ളിയുടെ ഫില്ലറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു. പള്ളിക്കകത്തും കല്ലുകള്‍ പതിച്ചിരുന്നു.
RELATED STORIES

Share it
Top