പേരാമ്പ്ര ജുമാമസ്ജിദിന് കല്ലെറിഞ്ഞ സംഭവം: ഭരണസമിതിക്കെതിരേ വധഭീഷണി

''ഒരു പള്ളിയുടെ ഗെയ്റ്റിലെ കുറച്ച് സിമന്റ് പൊടിഞ്ഞതിന് ഡാഷ് മക്കളെ ഈ നാട് കുട്ടിച്ചോറാക്കാന്‍ നിങ്ങള്‍ ശ്രമിച്ചു, നിങ്ങള്‍ കാത്തിരുന്നോളു, ഒറ്റ ഒരുത്തനെയും വെറുതെ വിടില്ല'' എന്നതാണ് ഭീഷണി സന്ദേശത്തില്‍ ഉള്ളത്.

പേരാമ്പ്ര ജുമാമസ്ജിദിന്  കല്ലെറിഞ്ഞ സംഭവം:   ഭരണസമിതിക്കെതിരേ വധഭീഷണി
പേരാമ്പ്ര: പേരാമ്പ്ര ജുമാമസ്ജിദ് ഭരണസമിതിക്കെതിരേ വധഭീഷണി. ഹര്‍ത്താല്‍ ദിനത്തില്‍ പേരാമ്പ്ര ടൗണ്‍ ജുമാ മസ്ജിദിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ കേസുമായി മുന്നോട്ടുപോകുന്നതിനിടെയാണ് ഭരണസമിതിയംഗങ്ങള്‍ക്ക് ഭീഷണി ലഭിച്ചിരിക്കുന്നത്. ഫോണ്‍ മുഖേനയും വാട്ട്‌സ്ആപ്പ് തുടങ്ങി സോഷ്യല്‍ മീഡിയയിലൂടെയുമാണ് ഭീഷണികള്‍ വരുന്നത്. വാട്ട്‌സാപ്പില്‍ പ്രചരിക്കുന്ന ഒരു ഭീഷണി ഇങ്ങനെയാണ്. ''ഒരു പള്ളിയുടെ ഗെയ്റ്റിലെ കുറച്ച് സിമന്റ് പൊടിഞ്ഞതിന് ഡാഷ് മക്കളെ ഈ നാട് കുട്ടിച്ചോറാക്കാന്‍ നിങ്ങള്‍ ശ്രമിച്ചു, നിങ്ങള്‍ കാത്തിരുന്നോളു, ഒറ്റ ഒരുത്തനെയും വെറുതെ വിടില്ല'' എന്നതാണ് ഭീഷണി സന്ദേശത്തില്‍ ഉള്ളത്. തുടര്‍ന്ന് ഭീഷണി സംബന്ധിച്ച് പോലിസില്‍ പരാതി നല്‍കിയെങ്കിലും നടപടികള്‍ വൈകുന്നുവെന്നാണ് ആരോപണം. എന്നാല്‍ നിയമോപദേശം തേടി പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് പരാതി കൈമാറിയെന്നാണ് പേരാമ്പ്ര പോലിസിന്റെ വിശദീകരണം. ഹര്‍ത്താല്‍ ദിനത്തില്‍ പേരാമ്പ്രയില്‍ നടന്ന സിപിഎം പ്രതിഷേധത്തിലായിരുന്നു ടൗണ്‍ ജുമാ മസ്ജിദിന് നേരേ കല്ലെറിഞ്ഞത്. തുടര്‍ന്ന് കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ അഖില്‍ദാസ് അറസ്റ്റിലായിരുന്നു.

RELATED STORIES

Share it
Top