ആംബുലന്‍സ് ലോറിയുമായി കൂട്ടിയിടിച്ച് രോഗി മരിച്ചു
ഈസ്റ്റ് വള്ള്യായി സ്വദേശിനി യശോദ(65)യാണ് മരിച്ചത്
BY BSR7 April 2020 3:52 AM GMT
X
BSR7 April 2020 3:52 AM GMT
തലശ്ശേരി: ആംബുലന്‍സ് ലോറിയുമായി കൂട്ടിയിടിച്ച് രോഗി മരിച്ചു. ഈസ്റ്റ് വള്ള്യായി സ്വദേശിനി യശോദ(65)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സാണ് തലശ്ശേരിയില്‍ അപകടത്തില്‍പ്പെട്ടത്. ഇന്നു രാവിലെ ആറോടെയായിരുന്നു സംഭവം. കണ്ണൂര്‍ എകെജി സഹകരണാശുപത്രിയില്‍ നിന്ന് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് യശോദയെ കൊണ്ടുപോവുകയായിരുന്ന ആംബുലന്‍സാണ് തലശ്ശേരി കോണോര്‍ വയല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിനു സമീപം എതിരേ വന്ന ലോറിയുമായി കൂട്ടിയിടിച്ചത്. ആംബുലന്‍സ് ഡ്രൈവര്‍ കുറ്റിയാട്ടൂര്‍ സ്വദേശി ഷിജിന് മുകുന്ദനെ(28) പരിക്കുകളോടെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story
RELATED STORIES
വോട്ടിന് കിറ്റ്: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പൗരസമൂഹം ...
25 April 2024 9:33 AM GMTശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMT