Sub Lead

പട്ടേല്‍ പ്രതിമക്കായി മൂന്ന് എണ്ണകമ്പനികളില്‍ നിന്ന് പിരിച്ചത് 180 കോടി രൂപ

കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഗുജറാത്തില്‍ നിര്‍മിച്ച സര്‍ദാര്‍ വല്ലഭായ് പട്ടലേിന്റെ പ്രതിമയക്കായി രാജ്യത്തെ മൂന്നുഎണ്ണകമ്പനികളില്‍ നിന്നും കേന്ദ്രം പിരിച്ചത് 180 കോടി രൂപയെന്ന് വിവരാവകാശ രേഖ.

പട്ടേല്‍ പ്രതിമക്കായി മൂന്ന് എണ്ണകമ്പനികളില്‍ നിന്ന്  പിരിച്ചത് 180 കോടി രൂപ
X

കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഗുജറാത്തില്‍ നിര്‍മിച്ച സര്‍ദാര്‍ വല്ലഭായ് പട്ടലേിന്റെ പ്രതിമയക്കായി രാജ്യത്തെ മൂന്നു എണ്ണകമ്പനികളില്‍ നിന്നും കേന്ദ്രം പിരിച്ചത് 180 കോടി രൂപയെന്ന് വിവരാവകാശ രേഖ. മൂവായിരം കോടി രൂപയിലധികം ചിലവഴിച്ച് ഗുജറാത്തിലെ നര്‍മദയിലാണ് കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ നിര്‍മിച്ചത്. പ്രതിമാനിര്‍മാണത്തിനായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് രണ്ടു ഘട്ടങ്ങളിലായിട്ടാണ് 45 കോടി രൂപ നല്‍കിയത്. 2016-17 വര്‍ഷത്തില്‍ 25 കോടിയും 2018-19 വര്‍ഷത്തില്‍ 20 കോടിയും നല്‍കിയതായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ അധികൃതര്‍ വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാലയത്ത് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു. കമ്പനിയുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നുമാണ് തുക നല്‍കിയിരിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും രണ്ടു ഘട്ടമായിട്ടാണ് 90 കോടി നല്‍കിയിരിക്കുന്നത്. 2016-17 വര്‍ഷവും 2017-18 വര്‍ഷവും. ഈ തുകയും കമ്പനിയുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നാണ് നല്‍കിയിരിക്കുന്നത്. സ്റ്റാച്യു നിര്‍മാണത്തിന്റെ ഭാഗമായി ടോയിലറ്റ് ബ്ലോക്ക്‌സ്, മലിനജലം ശുദ്ധീകരണ പ്ലാന്റ്, റോഡ് നിര്‍മാണം,ലൈബ്രറി, മ്യൂസിയം എന്നി നിര്‍മാണത്തിനാണ് പണം അനുവദിച്ചിരിക്കുന്നതെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു.ഭാരത് പെട്രോളിയം കമ്പനിയും രണ്ടു ഘട്ടമായിട്ടാണ് തുക നല്‍കിയിരിക്കുന്നത് പട്ടേലിന്റെ പ്രതിമാ നിര്‍മാണത്തിന്റെ ഭാഗമായിട്ടുള്ള ശുചീകരണ സംവിധാനത്തിനായി 10 കോടിയും രാജ്യത്തിന്റെ കലാ, സാംസ്‌കാരിക പൈതൃക സംരക്ഷണം,ലൈബ്രറി പാരമ്പര്യ കലകളെ പ്രോല്‍സാഹിപ്പിക്കല്‍ എന്നിവയക്കായി 35 കോടിയും അനുവദിച്ചിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.സിഎസ് ആര്‍ ഫണ്ട് മുഖേനയാണ് ഇവരും തുക അനുവദിച്ചിരിക്കുന്നത്.നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിനു ശേഷം വന്‍ തോതിലാണ് പെട്രോളിന്റെയും ഡീസലിന്റെ വില ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. പെട്രോളിനും ഡീസലും ദിനംപ്രതി വില വര്‍ധിപ്പിക്കാനുള്ള അധികാരം കമ്പനിക്ക് നല്‍കിയതിലൂടെ തോന്നുന്നതുപോലെയാണ് വില വര്‍ധിപ്പിക്കുന്നത്. പെട്രോളിന്റെയും ഡീസലിന്റെ വില വര്‍ധിപ്പിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് യാതൊരു ബാധ്യതയുമില്ലെന്നതാണ് നിലവില സാഹചര്യം. രാജ്യാന്തര വിപണിയില്‍ ക്രൂഡോയിലിന്റെ വില വര്‍ധിക്കുന്നതിന്റെ പേരുപറഞ്ഞാണ് എണ്ണകമ്പനികള്‍ വില വര്‍ധിപ്പിക്കുന്നത് എന്നാല്‍ ക്രൂഡോയിലിന്റെ വില താഴുമ്പോള്‍ പേരിനുമാത്രം വില കുറയക്കുന്നതല്ലാതെ അര്‍ഹമായ രീതിയില്‍ വില കുറയക്കാന്‍ ഇവര്‍ തയാറാകാറുമില്ല. ദിനം പ്രതി 10 മുതല്‍ 50 പൈസവരെയുള്ള വര്‍ധനവ് നടപ്പാക്കുന്നതിനാല്‍ പൊതു സമൂഹം ഇത് കാര്യമായി ശ്രദ്ധിക്കാറുമില്ല. അതു കൊണ്ടു തന്നെ പ്രതിഷേധങ്ങളും ഉയരാറില്ല. ഇത് എണ്ണകമ്പനികള്‍ക്ക് സഹായകരവുമാണ്.

Next Story

RELATED STORIES

Share it